അന്ന് സരിത, ഇന്നു സ്വപ്‌ന, മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും സംശയനിഴലിലാവുമ്പോള്‍ രാഷ്ട്രീയം കലങ്ങിമറിയുന്നു

സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്താന്‍ പോന്ന സരിതാ നായരായി സ്വര്‍ണക്കടത്തു കേസിലെ മുഖ്...


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്താന്‍ പോന്ന സരിതാ നായരായി സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷ് മാറിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

അതിഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു നേരേ ഉയര്‍ന്നിരിക്കുന്നത്. ആരോപണം വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ സ്വപ്നയെ ഐ.ടി വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ട നടപടിയും സംശയത്തിന് ബലം കൂട്ടുന്നു.

കെ.എസ്.ഐ.ടി.ഐ.എല്ലിന് കീഴിലെ സ്പേസ് പാര്‍ക്കില്‍ നിന്നാണ് സ്വപ്നയെ പിരിച്ചുവിട്ടത്. മാര്‍ക്കറ്റിംഗ് ലെയ്സണ്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു സ്വപ്ന.

മുഖ്യമന്ത്രിയുടെ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി സ്വപ്‌നയ്ക്കുള്ള അടുത്ത ബന്ധവും ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. സ്വര്‍ണം പിടികൂടിയ ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരില്‍ നിന്ന് പൊലീസിനു ഫോണ്‍ എത്തിയതും സംശയത്തിനു ബലം കൂട്ടുന്നു.

സ്വപ്നയുടേത് താത്ക്കാലിക നിയമനമാണെന്നാണ് ഐ.ടി വകുപ്പ് പറയുന്നത്. പക്ഷേ, സ്വപ്‌നയ്‌ക്കെതിരേ നേരത്തേയും കേസുകള്‍ ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് അവരെ നിയമിച്ചതാണ് ഇപ്പോള്‍ ഗുരുതരമായ ആക്ഷേപത്തിനു കാരണമായിരിക്കുന്നത്.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഓഫീസിലേക്കു വന്ന ബാഗേജിലാണ് കള്ളക്കടത്തു സ്വര്‍ണം എത്തിയതെന്നത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ പോലും ബാധിക്കുന്ന തലത്തിലേക്കും എത്തിയിരിക്കുകയാണ്.

എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി ചെയ്തിരുന്ന കാലത്ത്
എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്കിയ കേസില്‍ സ്വപ്നക്കെതിരെ കേസെടുക്കാതെ പൊലീസ് ഉഴപ്പിയിരുന്നു. ഇപ്പോള്‍ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുകയും ചെയ്തു.


സ്വപ്ന യു.എ.ഇ. കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന കാലത്തെ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയത്. ഈ വഴിയില്‍ നൂറു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണം ഇതിനകം കടത്തിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.

ഇത്തരത്തില്‍ ഒരു ഇടപാടില്‍ നിന്നുമാത്രം 25 ലക്ഷത്തിലധികം രൂപയാണ് സ്വപ്ന സമ്പാദിച്ചിരുന്നതെന്നാണ് പൊലീസ് കരുതുന്നത്. കടത്തിയ സ്വര്‍ണം ആര്‍ക്കാണ് കൈമാറിയതെന്ന്   അന്വേഷിക്കാനും പൊലീസ് നിര്‍ബന്ധിതമായിരിക്കുകയാണ്.

സ്വര്‍ണക്കടത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധമുണ്ടെന്ന അറിവ് ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുകയാണെന്നും ആരോപണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ സിബി ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന ഈ വിഷയത്തില്‍ മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കണമെന്നു ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നു പുറത്താക്കപ്പെട്ട ഇവര്‍ക്കെതിരേ സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്നറിയിപ്പു നല്കിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി നല്കിയ സാഹചര്യം വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Keywords: Saritha Nair, Swapna Suresh, M Sivasankar IAS, IT Department, UAE Consulate, Gold smuggling case, IT department, KSITIL, Marketing Liaison Officer

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,270,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4919,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10735,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1423,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,360,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,870,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1084,
ltr
item
www.vyganews.com: അന്ന് സരിത, ഇന്നു സ്വപ്‌ന, മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും സംശയനിഴലിലാവുമ്പോള്‍ രാഷ്ട്രീയം കലങ്ങിമറിയുന്നു
അന്ന് സരിത, ഇന്നു സ്വപ്‌ന, മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും സംശയനിഴലിലാവുമ്പോള്‍ രാഷ്ട്രീയം കലങ്ങിമറിയുന്നു
https://1.bp.blogspot.com/-3Rm1NAaNc4Q/XwM2iGwAJ8I/AAAAAAAAOak/CyhcZmwAq1c4CNMMxO_SlIyRphQf1ugdwCLcBGAsYHQ/s640/gold%2Bsmuggling%2Bcase%2Bswapna%2Bsuresh.png
https://1.bp.blogspot.com/-3Rm1NAaNc4Q/XwM2iGwAJ8I/AAAAAAAAOak/CyhcZmwAq1c4CNMMxO_SlIyRphQf1ugdwCLcBGAsYHQ/s72-c/gold%2Bsmuggling%2Bcase%2Bswapna%2Bsuresh.png
www.vyganews.com
https://www.vyganews.com/2020/07/then-saritha-nair-now-swapna-suresh.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/07/then-saritha-nair-now-swapna-suresh.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy