തിരുവനന്തപുരം: കേരളത്തില്‍ കണ്ടെത്തിയ കോവിഡ് സൂപ്പര്‍ സ്പ്രെഡ് തരുന്നത് ഗുരുതരമായ സാഹചര്യത്തിന്റെ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: കേരളത്തില്‍ കണ്ടെത്തിയ കോവിഡ് സൂപ്പര്‍ സ്പ്രെഡ് തരുന്നത് ഗുരുതരമായ സാഹചര്യത്തിന്റെ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
മറ്റു നഗരങ്ങളില്‍ കണ്ടെത്തിയതിനു സമാനമായ സാഹചര്യമാണ് ഇവിടെ കണ്ടെത്തിയ സൂപ്പര്‍ സ്പ്രെഡ്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പടര്‍ന്നുപിടിക്കും.
ജനസാന്ദ്രത കൂടിയ കേരളത്തിലാകെ വ്യാപിക്കാന്‍ ഒരുപാട് കാലം വേണ്ടിവരില്ല. അഭിമുഖീകരിക്കുന്നത് വലിയ ദുരന്തത്തെയാണെന്ന് മനസ്സിലാക്കുക.
മാര്‍ച്ച് 24-ന് ലോക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം അഞ്ഞൂറില്‍പ്പരമാണ്. മരണസംഖ്യ ഒന്‍പതു മാത്രമായിരുന്നു.
ഇന്നു രാജ്യത്തെ കേസുകളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 21,604 ആളുകള്‍ മരിച്ചു. നാം എത്തി നില്ക്കുന്ന പ്രതിസന്ധിയുടെ ആഴം എന്താണെന്ന് ഈ കണക്കുകള്‍ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യവ്യാപനം തര്ക്കവിഷയമാക്കണ്ടതില്ല. രോഗസാധ്യത കൂടിയതിനാല്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും ചികിത്സ കൂടുതല്‍ നല്‍കാനുമാണ് ശ്രമിക്കുന്നത്.
ഗുരുതര നിലയിലുള്ള രോഗികളെ ചികിത്സിക്കാന്‍ ഓരോ ജില്ലയിലും രണ്ട് ആശുപത്രികള്‍ സജ്ജമാണ്. ഗുരുതരമല്ലാത്ത അതല്ലാത്ത രോഗികളെ ചികിത്സിക്കാന്‍ പ്രഥമഘട്ട കോവിഡ് ചികിത്സാ കേന്ദ്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
രോഗികളുടെ എണ്ണം കൂടിയാല്‍ സ്വകാര്യമേഖലയുമായും സഹകരിക്കും. അതിന് പ്ലാന്‍ എ, ബി, സി തയ്യാറാക്കിയിട്ടുണ്ട്.
രാജ്യത്തെ മഹാനഗരങ്ങളെല്ലാം കോവിഡിനു മുമ്പില്‍ മുട്ടുമടക്കി. പിടിച്ചുനിന്ന ബാംഗ്ലൂര്‍ പോലും തളരുകയാണ്. കഴിഞ്ഞ ദിവസം ആയിരത്തിലധികം കേസുകളാണ് ബാംഗ്ളൂരിലുണ്ടായത്.
ഇതിലും മോശമാണ് ചെന്നൈയിലെ സ്ഥിതി. കേരളത്തില്‍ രോഗബാധ ഉണ്ടായ ശേഷമാണ് ഇവിടങ്ങളിലെല്ലാം ആദ്യത്തെ കേസുകളുണ്ടാതെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലായിടത്തും ഒരു സ്ഥലത്ത് ക്ലസ്റ്ററുണ്ടാകും. പിന്നെ മള്‍ട്ടിപ്പിള്‍ ക്ലസ്റ്ററുണ്ടാകും. പിന്നെയാണ് സമൂഹവ്യാപനം വരിക. തിരുവനന്തപുരത്തു സംഭവിച്ചിരിക്കുന്നതും അതാണ്. അതീവ ജാഗ്രത വേണ്ട ഘട്ടമാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു.
Keywords: Super Spread, Covid 19, Cluster, Kerala, India
COMMENTS