അഭിനന്ദ് ന്യൂഡല്‍ഹി: യുഎഇ എംബസിയുടെ നയതന്ത്ര ബാഗേജിലൂടെ കേരളത്തിലേക്ക് സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരെ ...
അഭിനന്ദ്
ന്യൂഡല്‍ഹി: യുഎഇ എംബസിയുടെ നയതന്ത്ര ബാഗേജിലൂടെ കേരളത്തിലേക്ക് സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയായ ഫൈസല്‍ ഫരീദ്് ഇന്ത്യയിലേക്ക് സ്വര്‍ണം എത്തിക്കുന്നതിനുള്ള ദുബായിലെ കണ്ണിയാണ് പ്രവര്‍ത്തിച്ചത്.
ഇയാളുടെ പാസ്പോര്‍ട്ട് തടഞ്ഞുവച്ച കാര്യം യുഎഇ അധികൃതരെ ഇന്ത്യന്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ യുഎഇ ഫൈസലിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒപ്പം ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരേ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
യു ഇ യുമായി ബന്ധമുള്ള കള്ളക്കടത്തു കേസായതിനാല്‍ അവിടെ ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമായിരിക്കും ഇന്ത്യയ്ക്കു കൈമാറുക. എങ്കിലും അധികം വൈകാതെ കൈമാറുമെന്നാണ് സൂചന.
ഭീകരപ്രവര്‍ത്തനത്തിന് സഹായം, വ്യാജരേഖ ചമയ്ക്കല്‍, കള്ളക്കടത്ത് എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി ചുമത്തിയിരിക്കുന്നത്.
ഈ കള്ളക്കടത്തില്‍ ഫൈസലിന് ബന്ധമുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ഇത് നിരാകരിച്ചുകൊണ്ട് ഇയാള്‍ രംഗത്തുവന്നിരുന്നു.
ഫൈസലിന് കള്ളക്കടത്തുമായി വ്യക്തമായ ബന്ധമുണ്ടെന്ന് എന്‍ ഐ എ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്.
ദുബായില്‍ റാഷിദിയ മേഖലയിലായിരുന്നു ഇയാളുടെ താമസം. അവിടെ കാര്‍ വര്‍ക്ക്ഷോപ്പ്, ആഡംബര ജിംനേഷ്യം തുടങ്ങിയവ ഇയാള്‍ നടത്തിയിരുന്നു.
Summary: Dubai police have arrested Faisal Fareed, the third accused in a case of smuggling gold to Kerala through the UAE embassy's diplomatic luggage. Faisal Fareed, a native of Kodungallur Munnupedika, worked in Dubai to smuggle gold to India.
India had informed the UAE authorities that his passport had been withheld. Following this, the UAE imposed a travel ban on Faisal. Interpol also issued a Red Corner Notice against him.
Keywords: Dubai police, Faisal Fareed, Smuggling gold, Kerala, UAE embassy, Kodungallur, Munnupedika, India, Interpol, Red Corner Notice
COMMENTS