തിരുവനന്തപുരം: കേരളത്തില്‍ 151 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും 132 പേര് രോഗമുക്തരാവുകയും ചെയ്തു. ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ...
തിരുവനന്തപുരം: കേരളത്തില്‍ 151 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും 132 പേര് രോഗമുക്തരാവുകയും ചെയ്തു.
ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ പരിശോധനാഫലം പോസിറ്റീവാണെന്നു വ്യക്തമാവുകയും ചെയ്തു.
സംസ്ഥാനത്തെ കോവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി. രണ്ട് തവണ തുടര്‍ച്ചയായി കോവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ രോഗമുക്തരായി കണക്കാക്കി ആശുപത്രിയില്‍ നിന്ന് മാറ്റാറുണ്ടായിരുന്നുള്ളൂ. ഇതു മാറ്റി, ഒരു തവണ കോവിഡ് നെഗറ്റീവായാല്‍ തന്നെ രോഗമുക്തരായതായി കണക്കാക്കി വീട്ടിലേക്ക് മാറ്റും. അതുകഴിഞ്ഞ് ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. തുടര്‍ന്ന് അസുഖം മൂര്‍ച്ഛിക്കുന്ന സ്ഥിതി വന്നാല്‍ മാത്രമേ ആശുപത്രിയിലേക്കു മാറ്റൂ.
ഹോട് സ്സ്പോട്ടുകളുടെ എണ്ണം 124 ആയി. പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ളതിനാല്‍ കര്‍ശന ജാഗ്രത തുടരും. ഓരോ പഞ്ചായത്തിലും അഞ്ച് കടകള്‍ക്കേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. പൊലീസ് പ്രസിദ്ധീകരിച്ച കടകളുടെ നമ്പറില്‍ സാധനം ആവശ്യമുള്ളവര്‍ ഓര്‍ഡര്‍ നല്‍കണം. സാധനം വളണ്ടിയര്‍മാര്‍ വീട്ടിലെത്തിക്കും.
പൊന്നാനിയില്‍ സാമൂഹിക അകലം പാലിക്കാത്തതിന് 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാതെ പൊന്നാനിയില്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത ആശുപത്രിക്കെതിരെ കേസെടുത്തു.
ഇന്നു മാത്രം മാസ്ക് ധരിക്കാത്ത 5373 കേസുകള്‍ കേരളത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. നിരീക്ഷണം പാലിക്കാത്ത 15 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. ട്രെയിനില്‍ വരുന്നവര്‍ നിരീക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കുന്നതു കണ്ടെത്തിയിട്ടുണ്ട്. ജാഗ്രതയോടെ ഇതു തടയും.
ടെലി മെഡിസിന് പ്രാദേശിക തലത്തിലും വ്യാപിപ്പിക്കും. സ്വകാര്യ ആശുപത്രികളെ ഇതിന്റെ ഭാഗമാക്കും. കോവിഡ് പ്രതിരോധ അനുഭവം സ്വകാര്യ ആശുപത്രികളില്‍ കൂടി പങ്കുവയ്ക്കും.
മേയ് ഏഴിന് ശേഷം ഇന്നലെ വരെ 870 വിമാനങ്ങളും മൂന്ന് കപ്പലുകളും വിദേശത്ത് നിന്നെത്തി. ആകെ വന്ന 143147 പേരില്‍ 52 ശതമാനവും തൊഴില്‍ നഷ്ടപ്പെട്ട് എത്തിയവരാണ്. കൂടുതല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കും.
Keywords: Kerala, Coronavirus, Covid 19
COMMENTS