തിരുവനന്തപുരം: വിദേശത്തുനിന്നെത്തുവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്ബന്ധമാക്കുന്നതിനെക്കുറിച്ചു നിര്‍ദ്ദേശം മാത്രമാണ് വച്ചിട്ട...
തിരുവനന്തപുരം: വിദേശത്തുനിന്നെത്തുവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്ബന്ധമാക്കുന്നതിനെക്കുറിച്ചു നിര്‍ദ്ദേശം മാത്രമാണ് വച്ചിട്ടുള്ളതെന്നും തീരുമാനമെടുത്തിട്ടില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. ഇപ്പോള്‍ ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുക മാത്രമാണ് ചെയ്തത്. തീരുമാനമെടുത്തിട്ടില്ല.
കോവിഡ് പരിശോധന നടത്തിയ ശേഷം മറ്റു രാജ്യങ്ങളില്‍നിന്ന് വരുന്ന മലയാളികള്‍ വരണമെന്ന നിര്‍ദ്ദേശം വച്ചത് അവരുടെ തന്നെ സുരക്ഷ മുന്‍നിര്‍ത്തിയാണ്. പോസിറ്റീവായ ആളുകളില്‍നിന്ന് സഹയാത്രക്കാര്‍ക്ക് രോഗം പകരാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
മുഖ്യമന്ത്രിമാരുമായി ചൊവ്വാഴ്ച പ്രധാനമന്ത്രി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിനു ശേഷമായിരിക്കും തീരുമാനമെടുക്കുക. വിദേശത്തുനിന്ന് വന്നവരില്‍ പലര്‍ക്കും കോവിഡ് ഉണ്ടായിരുന്നു. ഇനി വരുന്നവരിലും രോഗമുണ്ടാവാം. അതുകൊണ്ടാണ് പരിശോധന നടത്തണമെന്ന് പറഞ്ഞത്. രോഗികള്‍ യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത്. എന്നുകരുതി ആരും ഇവിടേയ്ക്ക് വരേണ്ടെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല.
സംസ്ഥാനത്ത് ഇതുവരെ സാമൂഹ്യവ്യാപനം തടഞ്ഞുനിര്ത്താനായിട്ടുണ്ട്. കൂടുതല്‍ പേര് വരികയും പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുകയും ചെയ്യുമ്പോള്‍ സാമൂഹ്യവ്യാപന സാധ്യത കൂടുതലാണ്.
നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ ആശങ്കപ്പെടേണ്ടതില്ല.
ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പത്തു ശതമാനമാണ് സമ്പര്‍ക്കം മൂലമുള്ള വ്യാപനം. അത് അഞ്ച് ശതമാനമാക്കി കുറച്ചാല്‍ നാം രക്ഷപ്പെട്ടു. സമ്പര്‍ക്കം മൂലമുള്ള വ്യാപനം 30 ശതമാനത്തില്‍ കൂടുതലായാല്‍ വളരെയേറെ ഭയക്കണം, മന്ത്രി പറഞ്ഞു.
Keywords: KK Shailaja, Minister, Kerala, Covid 19, Coronavirus
COMMENTS