തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ നിന്നുള്ള നാലു പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമായി ഏഴു...
തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ നിന്നുള്ള നാലു പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമായി ഏഴു പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.
കാസര്‍കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ചെന്നൈയില്‍ നിന്നയാള്‍ക്കാണ് പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കുവൈറ്റില്‍ നിന്നു വന്നയാള്‍ക്കാണ് മലപ്പുറം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴിയാണ് വയനാട് ജില്ലയില്‍ ഒരാള്‍ക്ക് രോഗം വന്നത്.
229 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 1307 പേരാണ് ഇന്നലെ വരെ വിദേശത്തു നിന്നു വന്നത്. ഇവരില്‍ 650 പേര് വീട്ടിലും 641 പേര് കോവിഡ് കെയര്‍ സെന്ററിലും 16 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
ഇന്ന് ആരുടെയും പരിശോധനഫലം നെഗറ്റീവായിട്ടില്ല. വിവിധ ആശുപത്രികളില്‍ 27 പേരാണ് ചികിത്സയിലുള്ളത്. 27,986 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 441 പേര് ആശുപത്രികളിലും 27,545 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. ഇന്ന് 187 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
Keywords: Coronavirus, Kerala, Covid 19
COMMENTS