കാസര്‍കോട്: കൊവിഡ് - 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് അതിര്‍ത്തി അടച്ച കര്‍ണ്ണാടയ്ക്കെതിരെ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്...
കാസര്‍കോട്: കൊവിഡ് - 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് അതിര്‍ത്തി അടച്ച കര്‍ണ്ണാടയ്ക്കെതിരെ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന് സുപ്രീംകോടതിയില്‍. രാജ്മോഹന്‍ ഉണ്ണിത്താന്റെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. കര്‍ണ്ണാടകയുടെ ഈ നടപടിക്കെതിരെ കേരള ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.
അതിര്‍ത്തി റോഡുകള്‍ തുറക്കണമെന്നും ചികിത്സയ്ക്കായി വരുന്നവരെ തടയരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കര്‍ണ്ണാടക അതിര്‍ത്തി അടച്ചതുമൂലം ചികിത്സ ലഭിക്കാതെ ഏഴു ജീവനുകള്‍ പൊലിഞ്ഞ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവ് കര്‍ണ്ണാടക തള്ളുകയായിരുന്നു. ഈ അവസരത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ സുപ്രീംകോടതിയിലെ ഹര്‍ജി ഏറെ പ്രസക്തമാകുകയാണ്.
രാജ്യം അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത്തരം നടപടി കര്‍ണാടക തുടര്‍ന്നാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചികിത്സയ്ക്കായി
അതിര്‍ത്തി കടന്ന് പോകുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പരിശോധന നടത്താമെന്ന നിര്‍ദ്ദേശവും രാജ്മോഹന്‍ ഉണ്ണിത്താന് മുന്നോട്ടുവച്ചു. വര്‍ഷങ്ങളായി മംഗലാപുരത്ത് ചികിത്സ തേടുന്നവര്‍ക്ക് അത് തുടരാന്‍ സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധിയില്‍ പറയുന്ന കാര്യങ്ങള്‍ സുപ്രീംകോടതിയിലും ഉന്നയിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് വ്യക്തമാക്കി. ഹൈക്കോടതി വിധിയെ കര്‍ണ്ണാടകം തള്ളിക്കളയുമെന്ന് കണക്ക് കൂട്ടിയിരുന്നതായും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശക്തമായ തീരുമാനം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
Keywords: Supreme court, M.P Rajmohan Unnithan, Karnataka issue, Tomorrow

COMMENTS