കൊറോണ കൊടുത്തത് സ്പ്രിംഗ്‌ളര്‍ കൊണ്ടുപോകുന്നു, അരയും തലയും മുറുക്കി സിപിഎം, നേരിടാന്‍ യുഡിഎഫ്

സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനു സര്‍ക്കാര്‍ കൈക്കൊണ്ട അഭിനന്ദനീയമായ നേട്ടങ്ങളെല്ലാം സ്പ്രിംഗ്...



സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനു സര്‍ക്കാര്‍ കൈക്കൊണ്ട അഭിനന്ദനീയമായ നേട്ടങ്ങളെല്ലാം സ്പ്രിംഗ്‌ളര്‍ വിവാദത്തിലൂടെ പ്രതിപക്ഷം നിഷ്പ്രഭമാക്കാന്‍ തുടങ്ങിയതോടെ അരയും തലയും മുറുക്കി സിപിഎം രംഗത്ത്.

സിപിഎമ്മിലെ എല്ലാ വിഭാഗം നേതാക്കളും ഇടപാടിനെ ന്യായീകരിച്ചും പ്രതിപക്ഷ നിലപാടിനെ തള്ളിയും രംഗത്തുവന്നിരിക്കുകയാണ്. ഇതിനിടെ, നടന്നതിന്റെ എല്ലാ ഉത്തരവാദിത്വവും സ്വയം ഏറ്റെടുത്ത് ഐടി സെക്രട്ടറി രംഗത്തുവന്നതും മുഖ്യമന്ത്രിയെ വിവാദത്തില്‍ നിന്നു രക്ഷിക്കാന്‍ തന്നെയാണ്.

നിയമന്ത്രി എകെ ബാലന്‍, എല്‍ ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തുടങ്ങിയവരെല്ലാം ഇന്നു മുഖ്യമന്ത്രിയെ പിന്തുണച്ചു ശക്തമായി രംഗത്തുവന്നിരുന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും പിണറായിയെ രക്ഷിക്കാനായി രംഗത്തിറങ്ങി.

പക്ഷേ, ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍ സര്‍ക്കാരിന് തലവേദനയാവുന്നുണ്ട്. ഈ ഘട്ടത്തില്‍ പിണറായി തന്നെ മറുപടിയുമായി രംഗത്തുവരികയും ചെയ്തു.

കൊറോണ വൈറസിനെ കേരളം നേരിടാന്‍ നടത്തിയ ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയെന്നും ഇതില്‍ സര്‍ക്കാരിന് പ്രശംസ കിട്ടാന്‍ പാടില്ലെന്ന് കരുതുന്നവരാണ് ഏതെല്ലാം തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റുമെന്ന് ചിന്തിക്കുന്നതെന്നാണ് നാം മുന്നോട്ട് എന്ന തന്റെ പ്രതിവാര പരിപാടിയില്‍ പിണറായി നടത്തിയ പ്രതികരണം.

വിവിധ ലോക ഏജന്‍സികള്‍, വികസിത രാജ്യങ്ങള്‍ എന്നിവ കേരളത്തെക്കുറിച്ച് മനസ്സിലാക്കിയെന്നതുകൊണ്ടുതന്നെ ഇത്തരമൊരു നാടിനെ സഹായിക്കണമെന്ന് ചിന്തിക്കാനിടയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ അമേരിക്കന്‍ കമ്പനി കേരളത്തിലേക്കു വന്ന വഴിയെ ന്യായീകരിക്കുന്നുണ്ട് മുഖ്യമന്ത്രി.

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പോഴും മെല്ലെ തുടങ്ങി വരികയാണ്. ഇപ്പോള്‍ വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ല. അത് ജനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യും. അതിനെ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍, ഭരണ മുന്നണിയില്‍ തന്നെ ഈ വിഷയം വിവാദത്തിനും വിമര്‍ശനത്തിനും ഇടയാക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന സൂചന. മന്ത്രിസഭയെ അറിയിക്കാതെ ഇത്തരമൊരു കരാറിലെത്തിയതില്‍ മുന്നണിയിലെ രണ്ടാമത്ത വലിയ കക്ഷിയായ സിപി ഐക്ക് കടുത്ത എതിര്‍പ്പുണ്ട്. ഇത്തരമൊരു ഘട്ടത്തില്‍ അതു പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം. ലോക് ഡൗണ്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ നിര്‍വാഹക സമിതി ചേരുന്നുണ്ട്. ഇൗ യോഗത്തിനു ശേഷം സിപി ഐയുടെ പരസ്യ പ്രതികരണം ഉണ്ടാവുമെന്നാണ് അറിയുന്നത്.

പ്രതിപക്ഷമാകട്ടെ, വീണുകിട്ടിയ ആയുധം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. മുന്നണിയിലെ എല്ലാ ഘടക കക്ഷികളും സ്പ്രിംഗ്‌ളര്‍ വിവാദം ഏറ്റെടുത്ത് ആളിക്കത്തിക്കാനാണ് നീക്കമാരംഭിച്ചിരിക്കുന്നത്.


Keywords: CPM, CPI, UDF, LDF, Pinarayi Vijayan

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5032,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10965,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1101,
ltr
item
www.vyganews.com: കൊറോണ കൊടുത്തത് സ്പ്രിംഗ്‌ളര്‍ കൊണ്ടുപോകുന്നു, അരയും തലയും മുറുക്കി സിപിഎം, നേരിടാന്‍ യുഡിഎഫ്
കൊറോണ കൊടുത്തത് സ്പ്രിംഗ്‌ളര്‍ കൊണ്ടുപോകുന്നു, അരയും തലയും മുറുക്കി സിപിഎം, നേരിടാന്‍ യുഡിഎഫ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRBxU1bOxcOHbYKhPr6PJYqp1S1uASuencMUg2uzCngE5o2rVt4ST4EzTaM7heUewsUKweIkcRIrr7ZMf0d-g6Dj1rlIIZnMBL6E8UxGsGc0LhJqLOPaIWTkrAbh9uY4OU9KQpGbVEmc5L/s640/Pinarayi+vijayan.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRBxU1bOxcOHbYKhPr6PJYqp1S1uASuencMUg2uzCngE5o2rVt4ST4EzTaM7heUewsUKweIkcRIrr7ZMf0d-g6Dj1rlIIZnMBL6E8UxGsGc0LhJqLOPaIWTkrAbh9uY4OU9KQpGbVEmc5L/s72-c/Pinarayi+vijayan.png
www.vyganews.com
https://www.vyganews.com/2020/04/cpm-to-save-pinarayi-in-singler-scam.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/cpm-to-save-pinarayi-in-singler-scam.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy