കൊല്ലം: തമിഴ്നാട്ടില്‍ കൊല്ലം ജില്ലയോടു ചേര്‍ന്നു കിടക്കുന്ന പുളിയങ്കുടി മേഖലയില്‍ കൊറോണ വൈറസ് പടരാന്‍ തുടങ്ങിയതോടെ, കൊല്ലം ജില്ലയില്‍...
കൊല്ലം: തമിഴ്നാട്ടില്‍ കൊല്ലം ജില്ലയോടു ചേര്‍ന്നു കിടക്കുന്ന പുളിയങ്കുടി മേഖലയില്‍ കൊറോണ വൈറസ് പടരാന്‍ തുടങ്ങിയതോടെ, കൊല്ലം ജില്ലയില്‍ അതീവ ജാഗ്രത.
ഇതിനിടെ, കുളത്തൂപ്പുഴ നിവാസി പുളിയന്‍കുടിയില്‍ പോയി മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിട്ടു വന്നത് അധികൃതരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. കടുത്ത യാത്രാനിയന്ത്രണം ഉണ്ടായിട്ടും ഇയാള്‍ എങ്ങനെ പോയെന്നതിനു തെളിവില്ല.
ഇയാളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുളത്തൂപ്പുഴ പഞ്ചായത്ത് മേഖല അടയ്ക്കുകയും ചെയ്തു. കാര്‍ഷിക മേഖലയായ പുളിയന്‍കുടിയില്‍ നിന്ന് കൊല്ലത്തേയ്ക്കാണ് കൂടുതലും കാര്‍ഷിക ഉത്പന്നങ്ങള്‍ വരുന്നത്. നാരങ്ങയും തേങ്ങയും നെല്ലുമാമ് ഇവിടുത്തെ പ്രധാന കൃഷികള്‍. വന്‍തോതില്‍ പച്ചക്കറിയും ഇവിടെ ഉത്പാദിപ്പിക്കുന്നു. ഈ മേഖലയിലെ മാട്ടുച്ചന്തകളില് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്ന് ധാരാളം ആളുകള്‍ മാടുകളെ വാങ്ങാനും എത്താറുണ്ടായിരുന്നു.
പുളിയങ്കുടി നഗരസഭാ പരിധിയില്‍ 14 പോസിറ്റീവ് കൊറോണ കേസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരള അതിര്‍ത്തിയായ കോട്ടവാസലിനു തൊട്ടടുത്താണ് പുളിയങ്കുടി. കോട്ടവാസല്‍ കടന്ന് നിത്യവും നിരവധി ചരക്കുലോറികള്‍ കേരളത്തിലേക്കു വരുന്നുണ്ട്. ആര്യങ്കാവ് ചെക് പോസ്റ്റിലാവട്ടെ ഡ്രൈവറുടേയും ക്ലീനറുടേയും ശരീരോഷ്മാവ് അളക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. വാഹനങ്ങള്‍ അണുനാശിനി തളിക്കുകയും ചെയ്യുന്നു.
അതിര്‍ത്തി മേഖലയില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഈ നിയന്ത്രണങ്ങള്‍ മാത്രം കൊണ്ടു ഗുണമുണ്ടാകുമോ എന്ന സംശയം ബലപ്പെടുകയാണ്. മിനിമം റാപ്പിഡ് ടെസ്റ്റിനുള്ള സംവിധാനമെങ്കിലും ആര്യങ്കാവ് ചെക് പോസ്റ്റില്‍ വേണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നു.
Keywords: Tamil Nadu, Kerala, Puliyankudi, Kottavasal
COMMENTS