*..

*.

പാകിസ്ഥാന് ഇന്ത്യന്‍ സേനയുടെ കനത്ത ശിക്ഷ, പീരങ്കികള്‍ തീതുപ്പി, ഭീകരതാവളവും വെടിക്കോപ്പുകളും ഉള്‍പ്പെടെ നിന്നുകത്തി, ഇന്ത്യ വീഡിയോ പുറത്തുവിട്ടു, കൊറണയെ പിടിച്ചുകെട്ടാനാവാത്ത സര്‍ക്കാരിനെതിരേ ജനരോഷം രൂക്ഷമായപ്പോള്‍ പാക് അവിവേകം

അഭിനന്ദ് ന്യൂഡല്‍ഹി: ലോകം കൊറോണ വൈറസിനെ അതിജീവിക്കാന്‍ പെടാപ്പാടുപെടുന്നതിനിടെ, ഇന്ത്യയിലേക്കു ഭീകരരെ കടത്തിവിടാനും പ്രകോപനമില്ലാതെ...



അഭിനന്ദ്

ന്യൂഡല്‍ഹി: ലോകം കൊറോണ വൈറസിനെ അതിജീവിക്കാന്‍ പെടാപ്പാടുപെടുന്നതിനിടെ, ഇന്ത്യയിലേക്കു ഭീകരരെ കടത്തിവിടാനും പ്രകോപനമില്ലാതെ വെടിയുതിര്‍ക്കാനും ശ്രമിച്ച പാകിസ്ഥാന് കനത്ത ശിക്ഷ നല്കി ഇന്ത്യന്‍ സേന.

രാജ്യത്തെ കൊറോണ വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ട പാക് ഭരണകൂടം അതില്‍ നിന്നു ജനശ്രദ്ധ തിരിക്കാന്‍ കൂടിയാണ് ഒരിക്കല്‍ കൂടി ഇന്ത്യാ വിരോധം ആളിക്കത്തിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു നിയന്ത്രണരേഖ കടത്തി അഞ്ചു ഭീകരരെ ഇന്ത്യന്‍ മണ്ണിലേക്ക് അയച്ചതും പ്രകോപനമില്ലാതെ ഇന്ത്യന്‍ പക്ഷത്തേയ്ക്കു വെടിയുതിര്‍ത്തതും.

ഇതിന് ഇന്ത്യന്‍ സേന നല്കിയ തിരിച്ചടിയില്‍ പാക് പട്ടാളം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി. ജമ്മു കശ്മീരിലെ കുപ് വാര സെക്ടറിലാണ് സേന 105 എം എം ഫീല്‍ഡ് ഗണ്ണും 155 എംഎം ബോഫോഴ്‌സ് ഹൊവിസ്റ്റര്‍ പീരങ്കികളും ഉപയോഗിച്ചു തിരിച്ചടിച്ചത്. മറുപക്ഷത്തെ കേന്ദ്രങ്ങള്‍ ഉന്നമിട്ട് കിറുകൃത്യമായിട്ടായിരുന്നു ഇന്ത്യന്‍ ആക്രമണം. 

പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാന്‍ ഉപയോഗിക്കുന്ന ലോഞ്ച് പാഡ്, പീരങ്കി പൊസിഷനുകള്‍, വെടിമരുന്ന് ശേഖരം എന്നിവ ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നുവെന്ന് ഇന്ത്യന്‍ കരസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ വീഡിയോയും സേന പുറത്തുവിട്ടു.

ജമ്മു കശ്മീരിലെ കുപ് വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് സ്‌പെഷ്യല്‍ ഫോഴ്സ് സൈനികരെ ഇന്ത്യയ്ക്കു നഷ്ടപ്പെട്ടതിന്റെ  അഞ്ചാം  ദിവസമാണ് ഇന്ത്യന്‍ സൈന്യം അതേ മേഖലയില്‍ തന്നെ തിരിച്ചടിച്ചത്. നിരവധി സ്‌ഫോടനങ്ങള്‍ ഇന്ത്യ പുറത്തുവിട്ട വീഡിയോയില്‍ കാണാം.
കുപ് വാരയിലെ കെരണ്‍ മേഖലയിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തി അടി ചോദിച്ചു വാങ്ങിയത്.

അഞ്ച് ഇന്ത്യന്‍ ആര്‍മി സ്പെഷ്യല്‍ ഫോഴ്സ് സൈനികരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ കടത്തിവിട്ട ഭീകരരെ തിരഞ്ഞുപോയ സംഘം മഞ്ഞുമല ഇടിഞ്ഞ് ഒളിച്ചിരുന്ന ഭീകരരുടെ മുന്നില്‍ പെട്ടു. തുടര്‍ന്നു നടന്ന മുഖാമുഖമുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ വീരഭടന്മാര്‍ നാലു ഭീകരരെ വകവരുത്തി. പോയിന്റ് ബ്‌ളാങ്കിലെ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ ഭടന്മാര്‍ക്കും വെടിയേറ്റു. അഞ്ചു പേരും കൊല്ലപ്പെട്ടു. ഭീകരരില്‍ ഓരാള്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും നിയന്ത്രണ രേഖയ്ക്കടുത്തിട്ട് ഇയാളെ സേന വധിച്ചു.

പാകിസ്ഥാനില്‍ ഇതുവരെ 4,695 കൊറോണ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. മരണം 66 കടന്നു. എന്നാല്‍, ഇതിലും എത്രയോ ഇരട്ടി കൊറോണ ബാധിതര്‍ രാജ്യത്തുണ്ട്. ഇവരെ കണ്ടെത്താന്‍ പരിശോധനാ സംവിധാനങ്ങളൊന്നുമില്ല. ജനം അക്ഷരാര്‍ത്ഥത്തില്‍ നരകിക്കുന്നുണ്ട്. സര്‍ക്കാരിനെതിരേ ജനരോഷം രൂക്ഷമായപ്പോഴാണ് ഇന്ത്യയ്‌ക്കെതിരേ തോക്കെടുത്ത് ജനശ്രദ്ധ തിരിക്കുക എന്ന പതിവു തന്ത്രം പാകിസ്ഥാന്‍ പുറത്തെടുത്തതും അടി വാങ്ങിക്കൂട്ടിയതും.



Keywords: Attack, Jammu & Kasmir border, India, Pakistan

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,109,Cinema,1266,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,14,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2707,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,1,Kerala,5053,Kochi.,2,Latest News,3,lifestyle,116,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,448,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,173,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,185,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,519,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,589,
ltr
item
VygaNews: പാകിസ്ഥാന് ഇന്ത്യന്‍ സേനയുടെ കനത്ത ശിക്ഷ, പീരങ്കികള്‍ തീതുപ്പി, ഭീകരതാവളവും വെടിക്കോപ്പുകളും ഉള്‍പ്പെടെ നിന്നുകത്തി, ഇന്ത്യ വീഡിയോ പുറത്തുവിട്ടു, കൊറണയെ പിടിച്ചുകെട്ടാനാവാത്ത സര്‍ക്കാരിനെതിരേ ജനരോഷം രൂക്ഷമായപ്പോള്‍ പാക് അവിവേകം
പാകിസ്ഥാന് ഇന്ത്യന്‍ സേനയുടെ കനത്ത ശിക്ഷ, പീരങ്കികള്‍ തീതുപ്പി, ഭീകരതാവളവും വെടിക്കോപ്പുകളും ഉള്‍പ്പെടെ നിന്നുകത്തി, ഇന്ത്യ വീഡിയോ പുറത്തുവിട്ടു, കൊറണയെ പിടിച്ചുകെട്ടാനാവാത്ത സര്‍ക്കാരിനെതിരേ ജനരോഷം രൂക്ഷമായപ്പോള്‍ പാക് അവിവേകം
https://1.bp.blogspot.com/-fBKD-EJEYNg/XpC0lAw7aeI/AAAAAAAArA0/-62CO-U4eeE6FcfdR_1rHq2IEYqiVx3QgCLcBGAsYHQ/s640/salute%2Bindian%2Barmy.png
https://1.bp.blogspot.com/-fBKD-EJEYNg/XpC0lAw7aeI/AAAAAAAArA0/-62CO-U4eeE6FcfdR_1rHq2IEYqiVx3QgCLcBGAsYHQ/s72-c/salute%2Bindian%2Barmy.png
VygaNews
http://www.vyganews.com/2020/04/attack-in-jammu-kasmir-border.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/04/attack-in-jammu-kasmir-border.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy