മാവേലിക്കര: ചെട്ടികുളങ്ങരയില്‍ കിടപ്പുമുറിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. കിടപ്പ...
മാവേലിക്കര: ചെട്ടികുളങ്ങരയില്‍ കിടപ്പുമുറിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത.
കിടപ്പുമുറിയല്‍ ഗ്യാസ് സൂക്ഷിച്ചതും അതു പൊട്ടിത്തെറിച്ചതുമാണ് സംശയത്തിന് ഇട നല്‍കുന്നത്.
വടക്കേത്തുണ്ടം പാലപ്പളളില്‍ വീട്ടില്‍ രാഘവന്(70), ഭാര്യ മണി അമ്മ(65) എന്നിവരാണ് ഇന്നലെ രാത്രി മരിച്ചത്.
അടുക്കളയില്‍ മറ്റൊരു സിലിണ്ടര്‍ ഉപയോഗിക്കുന്ന നിലയില്‍ ഉണ്ട്. കിടപ്പുമുറിയിലെ സിലിണ്ടര്‍ ഒന്നുമായും ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ അതു തുറുന്നു വിടാതെ പൊട്ടിത്തെറിക്കാന്‍ സാദ്ധ്യത കുറവാണെന്ന് പൊലീസ് കരുതുന്നു.
ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം പൊലീസ് വിവരം ശേഖരിക്കുന്നുണ്ട്. തീപിടിത്തത്തില്‍ കോണ്‍ക്രീറ്റ് വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്.
രാഘവനും മണി അമ്മയും മാത്രമാണ് ഇവിടെ താമസം. രാത്രി പത്തര മണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തിനു പിന്നാലെ വീട്ടില്‍ നിന്നു തീ കണ്ടതോടെ അയല്‍വാസികള്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിളിച്ചു.
കടുത്ത തീയും പുകയും പൊട്ടിത്തെറിയും നിമിത്തം ആര്‍ക്കും വിട്ടിലേക്ക് അടുക്കാനായില്ല. ഫയര്‍ഫോഴ്സെത്തി തീ കെടുത്തിയപ്പോഴേയ്ക്കും വൃദ്ധ ദമ്പതികള്‍ കത്തിക്കരിഞ്ഞിരുന്നു.
കായംകുളം എംഎസ്എം കോളേജ് ജീവനക്കാരനായ വിനോദ് കുമാറാണ് മകന്. ഇദ്ദേഹം പത്തിയൂരിലാണ് താമസം. കൂടാതെ ഇവര്‍ക്ക് ഒരുമകളുമുണ്ട്.
ഇന്നു രാവിലെ ഫോറന്‍സിക് വിദഗ്ദ്ധരെത്തി തെളിവെടുപ്പ് ആരംഭിച്ചു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
Keywords: Mysterious death, Chettikulangara bedroom, Raghavan, Mani Amma, firefighters , Vinod Kumar, MSM College, Kayamkulam, Pathiyoor, Forensic expert, Medical College Hospital
COMMENTS