തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ചൊവ്വാഴ്ച തുടക്കമാവും. ഈ മാസം 2...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ചൊവ്വാഴ്ച തുടക്കമാവും.
ഈ മാസം 26 ന് പരീക്ഷ അവസാനിക്കും. 4,22,450 വിദ്യാര്‍ത്ഥികളാണ് ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത്. 2945 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷ എഴുതുന്നവരില്‍ 2,16,067 ആണ്‍കുട്ടികളും 2,06,383 പെണ്‍കുട്ടികളുമുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളില്‍ 1,38,457, എയ്ഡഡ് സ്കൂളുകളില്‍ 2,53,539, അണ് എയ്ഡഡ് സ്കൂളുകളില്‍ 30,454 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്നവരുടെ കണക്ക്.
ഗള്‍ഫില്‍ 597, ലക്ഷദ്വീപില്‍ 592, ഓള്‍ഡ് സ്കീമില്‍ 87 എന്നിഘങ്ങനെയാണ് മറ്റു കണക്കുകള്‍. പേരും. മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്സിലാണ് ഏറ്റവും കൂടുതല്‍ പേര് പരീക്ഷ എഴുതുന്നത്- 2327. കുട്ടനാട് തെക്കേക്കര ഗവ.എച്ച്.എസ്സിലാണ് ഏറ്റവും കുറവ് കുട്ടികള്‍ എഴുതുന്നത്, രണ്ടു പേര് മാത്രം.
എസ്.എസ്.എല്‍.സിയുടെ മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിച്ച് 23 ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരണം. നാലു മേഖലകളിലായാണ് മൂല്യനിര്‍ണയം. മേയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും.
ഹയര്‍ സെക്കന്‍ഡറിയുടെ മൂല്യനിര്‍ണയം ഏപ്രില്‍ ഒന്നിന് തുടങ്ങും.
Keywords: Kerala, SSLC, Higher Secondary, Department of Higher Secondary Education, Kerala DHSE,l Secondary School Leaving Certificate
COMMENTS