കൊറോണ: നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ക്കു മുന്നില്‍ നോട്ടീസ് പതിക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍...
കൊറോണ: നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ക്കു മുന്നില്‍ നോട്ടീസ് പതിക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസ് ബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്കു മുന്നില്‍ പ്രത്യേക നോട്ടീസ് പതിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
നീരീക്ഷണത്തിലുള്ളവരില്നിന്നു സത്യവാങ്മൂലം എഴുതി വാങ്ങും. പത്തനംതിട്ട ജില്ലയില്‍ ലോക് ഡൗണിനൊപ്പം നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്.
ജനം കൂട്ടം കൂടുന്നത് 31-ന് അര്‍ധരാത്രിവരെ 144 വകുപ്പു പ്രകാരം നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
വിദേശത്തുനിന്നു വന്ന 274 പേര് പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുണ്ട്. ഏഴു പേരെക്കൂടി പുതുതായി ജില്ലയില്‍ നിരീക്ഷണത്തിലാക്കി. മൊത്തം 20 പേര് പത്തനംതിട്ട ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്.
Keywords: PB Nooh, Collector, Pathanamthitta, Covid 19
COMMENTS