തൃശൂര്‍ : കൊറോണ വൈറസ് ബാധയ്ക്ക് ചികിത്സ നടത്തിയ മോഹനന് വൈദ്യരെ വ്യാജചികിത്സയുടെ പേരില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റുചെയ്തു. തൃ...
തൃശൂര്‍ : കൊറോണ വൈറസ് ബാധയ്ക്ക് ചികിത്സ നടത്തിയ മോഹനന് വൈദ്യരെ വ്യാജചികിത്സയുടെ പേരില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റുചെയ്തു.
തൃശൂര്‍ പട്ടിക്കാട്ടുള്ള മോഹനന് വൈദ്യരുടെ ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പട്ടിക്കാട്ടെ പരബ്രഹ്മ ആയുര്‍വേദ റിസോര്‍ട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആള്‍മാറാട്ടം, ചതി, യോഗ്യതയില്ലാതെ ചികിത്സ എന്നീ കുറ്റങ്ങളാണ് പീച്ചി പൊലീസ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
കൊറോണയ്ക്ക് മോഹനന് വൈദ്യര് ചികിത്സ നടത്തുന്നുണ്ടെന്ന് പൊലീസിനു രഹസ്യവിവരം കിട്ടിയിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി ആരോഗ്യകേന്ദ്രം റെയ്ഡ് ചെയ്യുകയായിരുന്നു.
റെയ്ഡില്‍ ചികിത്സ നടക്കുന്നുവെന്നു ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. രോഗികളെ പരിശോധിക്കാനോ മരുന്ന് നല്‍കാനോ മോഹനന് വൈദ്യര്‍ക്ക് ലൈസന്‍സില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Keywords: Mohanan Vaidyar, CoronaVirus, Covid 19, Kerala Police
COMMENTS