തിരുവനന്തപുരം: ഭക്തലക്ഷങ്ങള്‍ക്ക് ആത്മനിര്‍വൃതി പകര്‍ന്ന്, ഭണ്ടാര അടുപ്പിലെ തീ പകര്‍ന്ന് ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. രാവിലെ ...
തിരുവനന്തപുരം: ഭക്തലക്ഷങ്ങള്‍ക്ക് ആത്മനിര്‍വൃതി പകര്‍ന്ന്, ഭണ്ടാര അടുപ്പിലെ തീ പകര്‍ന്ന് ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി.
രാവിലെ 10.30ന്് പൊങ്കാല അടുപ്പില്‍ തീ ജ്വലിച്ചു. ഇവിടെനിന്നുള്ള അഗ്നി നിമിഷങ്ങള്‍ക്കകം തന്നെ നാടാകെ ഒരുക്കിയ പൊങ്കാല അടുപ്പുകളിലേക്ക് പകര്‍ന്നു.
ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നു ദീപം പകര്‍ന്ന് മേല്‍ശാന്തി പി. ഈശ്വരന് നമ്പൂതിരിക്കു നല്കി. വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ച ശേഷം ദീപം സഹമേല്‍ശാന്തിക്കു ചെറിയതിടപ്പള്ളിയിലെ അടുപ്പ് കത്തിക്കാനായി കൈമാറി.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണ് പൊങ്കാല ഒരുക്കങ്ങള്‍. പൊങ്കാല ഇടാനെത്തിയവരുടെ വീഡിയോ ചിത്രീകരിക്കുന്നുണ്ട്. ക്ഷേത്രപരിസരവും പൊങ്കാലയിടുന്ന സ്ഥലങ്ങളും അരമണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കുന്നുണ്ട്.
23 പ്രത്യേക മെഡിക്കല്‍ ടീമിനെയും നിരീക്ഷണത്തിനു നിയോഗിച്ചിട്ടുണ്ട്.
Keywords: Attukal Pongala, Attukal Temple, Kerala, Pongala
COMMENTS