ഉസ്ബകിസ്ഥാന്‍: മഞ്ഞിന്റെ വീട്ടിലേക്കൊരു സ്വപ്‌നയാത്ര

മൃഗീയഭൂരിപക്ഷത്തില്‍ ആം ആദ്മി, ഇഴഞ്ഞിഴഞ്ഞ് ബിജെപി, 63 കോണ്‍ഗ്രസ് സ്ഥാനാർത്ഥികൾക്ക് കെട്ടി വച്ച പണം പോയി

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഡല്‍ഹിയെ ഞെട്ടിക്കുമെന്ന് അവകാശപ്പെട്ട ബിജെപി നേതാക്കളെ ഞെട്ടിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ മ...


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയെ ഞെട്ടിക്കുമെന്ന് അവകാശപ്പെട്ട ബിജെപി നേതാക്കളെ ഞെട്ടിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച ഉറപ്പിച്ചു.

 70ല്‍ 62 സീറ്റിൽ വിജയം ഉറപ്പിച്ച ആം ആദ്മി  എതിരാളികളെ തീർത്തു. നിഷ്പ്രഭരാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 67 സീറ്റായിരുന്നു അവര്‍ നേടിയത്. ബിജെപിക്കാകട്ടെ കഴിഞ്ഞ തവണ കിട്ടിയ മൂന്നു സീറ്റില്‍ നിന്ന് ഇക്കുറി എട്ടു സീറ്റിലേക്ക് നില മെച്ചപ്പെടുത്താനായിട്ടുണ്ട്.

ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തില്‍ മൂന്നു തവണ തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ചിരുന്ന കോണ്‍ഗ്രസ് ആകട്ടെ ഇക്കുറിയും ചിത്രത്തില്‍ പോലുമില്ല. ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാന്‍ പോലുമായില്ല പാര്‍ട്ടിക്ക്. 63 കോൺഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച പണം പോവുകയും ചെയ്തു.

കേന്ദ്ര ഭരണം കൈയിലുള്ളതിന്റെ ബലത്തിലും പണക്കൊഴുപ്പിലും ബിജെപി നടത്തിയ മുന്നേറ്റങ്ങളെ സാധാരണക്കാരന്റെ പാര്‍ട്ടിയെന്ന ലേബല്‍ മാത്രം വച്ചാണ് ആം ആദ്മി പാര്‍ട്ടി അതിജീവിച്ചത്.

കേവല ഭൂരിപക്ഷത്തിന് 36 സീറ്റ് മതിയാകും. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ആംആദ്മി പാര്‍ട്ടി വ്യക്തമായ ലീഡുമായി മുന്നേറുന്നുണ്ടായിരുന്നു. പോസ്റ്റല്‍ വോട്ടില്‍ ആദ്യ ലീഡ് ബി.ജെ.പിക്കായിരുന്നു.

2013 ല്‍ എ.എ.പിക്ക് 28, ബി.ജെ.പിക്ക് 31, കോണ്‍ഗ്രസിന് 8, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. അന്നു ഭരണം നേരായ രീതിയില്‍ മുന്നോട്ടു പോയില്ല. 49 ദിവസത്തിനു ശേഷം കെജരിവാളിനു പുറത്തുപോകേണ്ടിവന്നു. അന്ന് കോണ്‍ഗ്രസ് നടത്തിയ ഉപജാപങ്ങള്‍ പിന്നീട് അവര്‍ക്കു തന്നെ തിരിച്ചടിയായി മാറി.

2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 67സീറ്റ് നേടി എ.എ.പി എല്ലാവരെയും ഞെട്ടിച്ചു. ബി.ജെ.പി 31ല്‍ നിന്ന് വെറും മൂന്ന് സീറ്റിലേക്കു വീണു. കോണ്‍ഗ്രസ് എട്ടില്‍ നിന്നു വട്ടപ്പൂജ്യത്തിലേക്കു മാറി.

Summary: The Arvind Kejriwal-led Aam Aadmi Party was on course to a landslide victory on Tuesday in the high-stakes Delhi Assembly polls, leaving the main rival BJP way behind and decimating the Congress in a bitterly-fought contest that took place in the midst of massive protests over the new citizenship law. The AAP was leading in 63 seats, the BJP in seven constituencies while the Congress drew a blank in the 70-member assembly, according to the latest vote tally.

Keywords: Arvind Kejriwal, Aam Aadmi Party , Delhi Assembly polls,  Congress, AAP , BJP 

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2830,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5575,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,509,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,189,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,193,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,543,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,613,
ltr
item
VygaNews: മൃഗീയഭൂരിപക്ഷത്തില്‍ ആം ആദ്മി, ഇഴഞ്ഞിഴഞ്ഞ് ബിജെപി, 63 കോണ്‍ഗ്രസ് സ്ഥാനാർത്ഥികൾക്ക് കെട്ടി വച്ച പണം പോയി
മൃഗീയഭൂരിപക്ഷത്തില്‍ ആം ആദ്മി, ഇഴഞ്ഞിഴഞ്ഞ് ബിജെപി, 63 കോണ്‍ഗ്രസ് സ്ഥാനാർത്ഥികൾക്ക് കെട്ടി വച്ച പണം പോയി
https://1.bp.blogspot.com/-yq7pN2N9bzE/XkKRgAAebZI/AAAAAAAAqcE/MjuUeIqgiG4SYKsQjiSwDhAK76nOn8q-QCLcBGAsYHQ/s640/aap%2Bdelhi%2Bwin1.png
https://1.bp.blogspot.com/-yq7pN2N9bzE/XkKRgAAebZI/AAAAAAAAqcE/MjuUeIqgiG4SYKsQjiSwDhAK76nOn8q-QCLcBGAsYHQ/s72-c/aap%2Bdelhi%2Bwin1.png
VygaNews
http://www.vyganews.com/2020/02/aam-admi-big-hit-in-delhi.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/02/aam-admi-big-hit-in-delhi.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy