സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ല: സ്വപ്‌നയുടെ ശബ്ദരേഖ

*.*

യുപിയില്‍ 23 കുട്ടികളെ ബന്ദികളാക്കിയ പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ അടിച്ചുകൊന്നു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ 23 കുട്ടികളെ ബന്ദികളാക്കിയ സായുധ കുറ്റവാളിയുടെ ഭാര്യയെ നാട്ടുകാര്‍ അടിച്ചുകൊന്നു. ഇതേസമയം, കു...


കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ 23 കുട്ടികളെ ബന്ദികളാക്കിയ സായുധ കുറ്റവാളിയുടെ ഭാര്യയെ നാട്ടുകാര്‍ അടിച്ചുകൊന്നു. ഇതേസമയം, കുട്ടികളെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ പൊലീസിന്റെ വെടിയേറ്റാണ് ഇവര്‍ മരിച്ചതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ ആശുപത്രിയിലാണ് മരിച്ചത്.  സ്ത്രീയെ നാട്ടുകാര്‍ മര്‍ദ്ദിച്ചതായി എ എന്‍ ഐ റിപ്പോര്‍ട്ടുചെയ്തു.

തലയിലെ മുറിവില്‍ നിന്ന് രക്തസ്രാവമുണ്ടായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവര്‍ മരിച്ചുവെന്ന് കാണ്‍പൂര്‍ ഐജി  മോഹിത് അഗര്‍വാള്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മരണകാരണം കൃത്യമായി അറിയാമെന്ന് അഗര്‍വാള്‍ പറഞ്ഞു.

സുഭാഷ് ബദാം എന്ന അക്രമിയെ പൊലീസുകാര്‍ വെടിവച്ചുകൊല്ലുകയും ഇയാളുടെ തടവിലായിരുന്ന 23 കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. കൂട്ടത്തില്‍ ഇയാളുടെ ഭാര്യയും ഒരു വയസ്സുള്ള മകളും കൂടി ബന്ദികളാക്കപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് ഇയാളുടെ ഭാര്യയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയതെന്നാണ് പറയപ്പെടുന്നത്.

കൊലക്കേസ് പ്രതിയാണ് സുഭാഷ്. ജാമ്യത്തിലിറങ്ങിയാണ് ഈ കൃത്യം നടത്തിയത്. മകളുടെ ജന്മദിനാഘോഷമെന്നു പറഞ്ഞാണ് മറ്റു കുട്ടികളെ ഇയാള്‍ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയത്.

കുട്ടികള്‍ വീടിനകത്ത് കടന്നപ്പോള്‍ ഇയാള്‍ തോക്ക് ചൂണ്ടി അവരെ തടവില്‍ വയ്ക്കുകയായിരുന്നു. കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ ഇയാളുടെ വീട്ടുവാതിലില്‍ മുട്ടിയപ്പോഴാണ് സത്യാവസ്ഥ അറിഞ്ഞത്.

തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസിനെ വിവരം അറിയിച്ചു. സുഭാഷുമായി അനുനയത്തിന് പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഭീകര വിരുദ്ധ സ്‌ക്വാഡിനെ വരുത്തി സുഭാഷിനെ വെടിവച്ചുകൊന്നശേഷം കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പൊലീസുകാര്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ലക്ഷം രൂപയുടെ പുരസ്‌കാരം പ്രഖ്യാപിച്ചു.

ഇതിനു പിന്നാലെയാണ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.


Summary: The wife of an armed convict, who had taken 23 children hostage in Uttar Pradesh's Farrukhabad, has died in the course of the confrontation during hostage negotiations, news agency ANI reported.

Keywords: Convict,   Uttar Pradesh,  Farrukhabad, Confrontation, Hostage negotiations, ANI  

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1267,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2739,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5175,Kochi.,2,Latest News,3,lifestyle,118,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,469,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,179,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,189,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,519,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,596,
ltr
item
VygaNews: യുപിയില്‍ 23 കുട്ടികളെ ബന്ദികളാക്കിയ പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ അടിച്ചുകൊന്നു
യുപിയില്‍ 23 കുട്ടികളെ ബന്ദികളാക്കിയ പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ അടിച്ചുകൊന്നു
https://1.bp.blogspot.com/-YSMbngPx4cA/XjPKeXY_E2I/AAAAAAAAqRA/IJuUORGoeeAUlA44XGqkNZM6gWx7aZI6ACLcBGAsYHQ/s640/uttarpradesh%2Bhostage%2Bcrisis.png
https://1.bp.blogspot.com/-YSMbngPx4cA/XjPKeXY_E2I/AAAAAAAAqRA/IJuUORGoeeAUlA44XGqkNZM6gWx7aZI6ACLcBGAsYHQ/s72-c/uttarpradesh%2Bhostage%2Bcrisis.png
VygaNews
http://www.vyganews.com/2020/01/up-culprits-wife-killed-by-mob.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/01/up-culprits-wife-killed-by-mob.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy