മരണവാറന്റ്, നിര്‍ഭയ കേസിലെ പ്രതികളെ 22ന് തൂക്കിലേറ്റും, പ്രതികള്‍ക്ക് ഇനി വഴി തിരുത്തല്‍ ഹര്‍ജിയും രാഷ്ട്രപതിക്കു മുന്നില്‍ ദയാഹര്‍ജിയും

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കെതിരെയും മരണവാറന്റ് പുറപ്പെടുവിച്ചതോടെ, ഇവരെ ഈ മാസം 22ന...


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കെതിരെയും മരണവാറന്റ് പുറപ്പെടുവിച്ചതോടെ, ഇവരെ ഈ മാസം 22ന് എഴ് മണിക്ക് തൂക്കിലേറ്റുമെന്ന് ഏതാണ്ട് ഉറപ്പായി.

സാങ്കേതികമായ ചില തടസ്സങ്ങള്‍ മാത്രമാണ് ഇനി തൂക്കിലേറ്റുന്നതിന് ബാക്കി നില്ക്കുന്നത്. പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജി നല്കുന്നതിനും രാഷ്ട്രപതിക്കു ദയാഹര്‍ജി നല്കുന്നതിനും സമയം ബാക്കിയുണ്ട്. ഇതിലേതെങ്കിലും വഴിയിലേക്കു പ്രതികള്‍ നീങ്ങിയാല്‍ വധശിക്ഷ നടപ്പാക്കുന്നത് വൈകിയേക്കും.

മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (22) എന്നീ പ്രതികള്‍ക്കാണ് വധശിക്ഷ. ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയിരുന്നു.

ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് മരണ വാറന്റ് പുറപ്പെടുവിച്ചത്. നിര്‍ഭയുടെ അമ്മയുടെ  ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ഈ കേസില്‍ മൂന്നു പ്രതികള്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി  നേരത്തെ തള്ളിക്കൊണ്ട് നാലു പ്രതികള്‍ക്കും വധശിക്ഷ നല്‍കാനുള്ള കീഴ്‌കോടതി ഉത്തരവ് പരമോന്നത നീതിപീഠം ശരിവച്ചിരുന്നു.

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു പുനപ്പരിശോധനാ ഹര്‍ജി തീര്‍പ്പാക്കിയത്. നേരത്തേ ഹൈക്കോടതിയും വധശിക്ഷ ശരിവച്ചിരുന്നു.

2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടാകുന്നത്. ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടബലാല്‍സംഗം ചെയ്തശേഷം ക്രൂരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയേയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതികള്‍ വഴിയില്‍ തള്ളി. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില മോശമായതോടെ സിംഗപ്പൂരില്‍ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. അവിടെവച്ചു പെണ്‍കുട്ടി മരിക്കുകയായിരുന്നു.

കേസിലെ പ്രായപൂര്‍ത്തിയെത്താത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. ശിക്ഷാകാലാവധി കഴിഞ്ഞ് ഇയാള്‍ പുറത്തിറങ്ങിയിരുന്നു.

പ്രതികളെ ഒരേ സമയത്തായിരിക്കും തൂക്കിലേറ്റുക. ഇതിനായി ജയിലില്‍ പുതിയ നാലു തൂക്കുമരങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരുമിച്ച് ചെയ്ത കുറ്റത്തിന് ഒരുമിച്ച് ശിക്ഷ എന്നതാണ് സര്‍ക്കാര്‍ നിലപാട്.

ഒരു തൂക്കുമരം മാത്രമാണ് ജയിലിലുള്ളത്. നാലു പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റേണ്ടതുള്ളതിനാലാണ് നാലു തൂക്കുമരം തയ്യാറാക്കിയത്. മൃതദേഹങ്ങള്‍ നീക്കാനുള്ള ഇടനാഴിയും തയ്യാറാക്കി.

Summary:  A Delhi court on Tuesday issued death warrants against all the four convicts in the Nirbhaya gangrape-murder case and ordered they be hanged on January 22 at 7 am in Tihar jail, over seven years after the brutal crime sparked outrage and anger across the country. The death warrant, also known as black warrant, addressed to the office of the Tihar jail chief, was issued by Additional Sessions Judge Satish Kumar Arora against Mukesh (32), Pawan Gupta (25), Vinay Sharma (26) and Akshay Kumar Singh (31), all of whom are on death row.

Keywords:  Nirbhaya gangrape-murder case, Tihar jail, Death warrant, Black warrant, Additional Sessions Judge, Satish Kumar Arora, Mukesh,  Pawan Gupta, Vinay Sharma, Akshay Kumar Singh

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മരണവാറന്റ്, നിര്‍ഭയ കേസിലെ പ്രതികളെ 22ന് തൂക്കിലേറ്റും, പ്രതികള്‍ക്ക് ഇനി വഴി തിരുത്തല്‍ ഹര്‍ജിയും രാഷ്ട്രപതിക്കു മുന്നില്‍ ദയാഹര്‍ജിയും
മരണവാറന്റ്, നിര്‍ഭയ കേസിലെ പ്രതികളെ 22ന് തൂക്കിലേറ്റും, പ്രതികള്‍ക്ക് ഇനി വഴി തിരുത്തല്‍ ഹര്‍ജിയും രാഷ്ട്രപതിക്കു മുന്നില്‍ ദയാഹര്‍ജിയും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuU0aMdAXP31Dm3pHFoBFkRJ5f7MO1kMLJ7RBzdDEfATSIK8-nS-ChN2eeZSfe3IqkROofWohL7Z4sW4umf8FNC1zNoTbkVD4UXRAlviwQlJQVxW3k7x77Op3yzGBmLS8jE1yalgSoVjU/s640/nirbhaya+case_vyganews1.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuU0aMdAXP31Dm3pHFoBFkRJ5f7MO1kMLJ7RBzdDEfATSIK8-nS-ChN2eeZSfe3IqkROofWohL7Z4sW4umf8FNC1zNoTbkVD4UXRAlviwQlJQVxW3k7x77Op3yzGBmLS8jE1yalgSoVjU/s72-c/nirbhaya+case_vyganews1.png
www.vyganews.com
https://www.vyganews.com/2020/01/black-warrant-issued-on-nirbhaya-case.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/01/black-warrant-issued-on-nirbhaya-case.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy