ആലപ്പുഴ: പാലാരിവട്ടം റോഡപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെയുള്ള ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി ജി.സുധാകരന് ...
ആലപ്പുഴ: പാലാരിവട്ടം റോഡപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെയുള്ള ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി ജി.സുധാകരന് രംഗത്ത്. ഇത്തരത്തില്‍ പൊതുവെ പരാമര്‍ശം നടത്തരുതെന്നും കുറ്റം ചെയ്യുന്നവര്‍ക്കെതിരെയാണ് പരാമര്‍ശം നടത്തേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റംകൊണ്ടാണോയെന്ന മറുചോദ്യവും മന്ത്രി ചോദിച്ചു. കൊച്ചിയിലെ കുഴിയടയ്ക്കാന്‍ വേണ്ടി മാത്രം ഏഴു കോടി രൂപയാണ് കൊടുത്തതെന്നും അതിനുസരിച്ച് ഉദ്യോഗസ്ഥന്മാര് പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞ് യദു ലാല്‍ (23) മരിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.
Keywords: Palarivattom, Accident, Highcourt, Minister G.Sudhakaran

COMMENTS