തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മീഷന് ഇന്ന് സര്‍ക്കാരിന് റിപ്പോര...
തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മീഷന് ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മലയാള സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനത്തെക്കുറിച്ച് പഠിക്കാനാണ് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്. ജസ്റ്റീസ് ഹേമ, നടിമാരായ ശാരദ, കെ.ബി വത്സലകുമാരി എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍.
ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്ന കമ്മീഷന് അംഗങ്ങള്‍ റിപ്പോര്‍ട്ട് കൈമാറും. ഈ മേഖലയിലെ സ്ത്രീകള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, മതിയായ വേതനം ഉറപ്പുവരുത്തുക എന്നീ കാര്യങ്ങള്‍ക്ക് നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഉണ്ടാവും.
കൊച്ചിയില്‍ നടിക്കെതിരെ ആക്രമണമുണ്ടായതിനു ശേഷമാണ് സര്‍ക്കാര്‍ ഈ നടപടി കൈക്കൊണ്ടത്. ഈ സംഭവത്തിനു ശേഷം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവ് മുഖ്യമന്ത്രിയെ കാണുകയും ഈ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അദ്ദേഹത്തെ നേരിട്ടറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ഈ വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്.
Keywords: Malayala Cinema, Ladies, Justice Hema commission, Report

COMMENTS