ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ പലിശ ഇനത്തില്‍ നിന്നുളള വരുമാനത്തില്‍ വന്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ ഭവന വ...
ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ പലിശ ഇനത്തില്‍ നിന്നുളള വരുമാനത്തില്‍ വന്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ ഭവന വായ്പകള്‍ക്ക് പ്രൊസസിങ് ചാര്‍ജ്ജ് ഈടാക്കുമെന്ന് എസ്.ബി.ഐയുടെ ഒരു ആഭ്യന്തര സര്‍ക്കുലറില്‍ പറയുന്നു.
എസ്.ബി.ഐയുടെ ഈ സര്‍ക്കുലര്‍ പ്രകാരം കോര്‍പ്പറേറ്റുകള്‍ക്കും കെട്ടിട നിര്‍മ്മാതാക്കള്‍ക്കും നല്കുന്ന ലോണുകള്‍ മുതല്‍ ഭവന വായ്പകളുടെയെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ഇനി മുതല്‍ പ്രൊസസിങ് ഫീസ് നല്‍കണം.
സര്‍ക്കുലര്‍ പ്രകാരം വായ്പകള്‍ക്കുമേല്‍ 0.4 ശതമാനമായിരിക്കും പ്രൊസസിങ് ചാര്‍ജ്ജായി എസ്.ബി.ഐ ഈടാക്കുക.
മാത്രമല്ല, ഇതനുസരിച്ച് വ്യക്തികള്‍ക്ക് ഭവന വായ്പകള്‍ക്കുമേല്‍ ഏറ്റവും കുറഞ്ഞ നിരക്ക് 10000 രൂപയും ഏറ്റവും കൂടിയ നിരക്ക് 30000 രൂപയുമായിരിക്കും.
അതേസമയം, കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് ഏകദേശം 5000 രൂപയായിരിക്കും ഈടാക്കുക.
2019 ജൂലായ് മുതലാണ് എസ്.ബി.ഐയെ ആര്.ബി.ഐ റിപ്പോ റേറ്റിനോട് ബന്ധിപ്പിച്ചത്. ഇതനുസരിച്ച് 2019 ഒകടോബര് 15 വരെ കാലയളവില്‍ അപേക്ഷിച്ച ലോണുകള്ക്കുമേലും എഴുതിത്തളളല്‍ തുടരും.
ഇതേത്തുടര്‍ന്ന് ജൂലായ് ഒന്ന് മുതല്‍ ഭവന വായ്പ നിരക്കുകളെ അസ്ഥിരനിരക്കുകളോട് അടിസ്ഥാനപ്പെടുത്തി കണാക്കുന്ന ഒരു സോഫ്റ്റ് വെയര്‍ സംവിധാനവും എസ്.ബി.ഐ ആരംഭിച്ചിരുന്നു.
അതേസമയം, ആര്.ബി.ഐ റിപ്പോ റേറ്റിനോട് ബന്ധിപ്പിക്കുന്നതിന് മുമ്പും ഉപഭോക്താക്കള്‍ക്ക് മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് എസ്.ബി.ഐ നല്‍കിയിരുന്നത്.
Keywords: SBI, Processing Fee, Home Loan, New Delhi
COMMENTS