2019 ജൂണ്‍ 07 ന് ദേശീയ നീന്തല്‍ താരം സുഭദ്ര ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കെ. രാ...
2019 ജൂണ്‍ 07 ന് ദേശീയ നീന്തല്‍ താരം സുഭദ്ര ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കെ. രാജനെ പൊലീസ അറസ്റ്റ് ചെയ്തു.
പെരുവെമ്പ് വില്ലേജ് അസിസ്റ്റായ രാജനെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി വില്ലേജ് ഓഫീസില്‍ എത്തിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
സംഭവ സമയം വീട്ടില്‍ ഭിന്നേശഷിക്കാരനായ രാജനും, സുഭദ്രയും മാത്രണ് ഉണ്ടായിരുന്നതെന്നും, സുഭദ്രയുടെ മരണം കൊലപാതകമാണെന്നും ആരോപിച്ച് സഹോദരന് ആര്. മണികണ്ഠന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം
പുതുനഗരം സി.ഐ.പി.എസ്. സുനില്‍കുമാര്‍, എസ്.ഐ. പി.എസ്. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.
ചിറ്റൂര്‍ ഫസ്റ്റ് ക് ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതി രാജനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
Keywords: National, Subhadra, Rajan, Police, Swimming,
COMMENTS