വാഷിംഗ്ടണ്‍: ഹൂസ്റ്റണില്‍ വച്ച് നടന്ന പരിപാടിയില്‍ തന്റെ സാന്നിദ്ധ്യത്തില്‍ നരേന്ദ്ര മോദി പകിസ്ഥാനെതിരെ നടത്തിയ പ്രസ്താവനയെ വിമര്‍ശി...
വാഷിംഗ്ടണ്‍: ഹൂസ്റ്റണില്‍ വച്ച് നടന്ന പരിപാടിയില്‍ തന്റെ സാന്നിദ്ധ്യത്തില്‍ നരേന്ദ്ര മോദി പകിസ്ഥാനെതിരെ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.
പാകിസ്ഥാന്റെ പേര് പറയാതെ 'ഇന്ത്യയ്‌ക്കെതിരെ വിദ്വേഷപ്രചാരണം നടത്തുകയാണ് ചിലരുടെ പ്രധാന അജന്‍ഡ' എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് ട്രംപിന്റെ നീരസത്തിന് കാരണം.
ഇരു രാജ്യങ്ങളുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും, മോദിയുടെ പ്രസ്താവന അതിരുകടന്നെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഇമ്രാന്‍ ഖാനുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
മാത്രമല്ല, ഇരു രാജ്യങ്ങള്‍ക്കും സമ്മതമാണെങ്കില്‍ കാശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്നും ട്രംപ് വ്യക്തമാക്കി.
Keywords: Trump, Modi, Imran Khan, Houston
 


 
							     
							     
							     
							    
 
 
 
 
 
COMMENTS