ലഖ്‌നൗ: 40 വര്‍ഷമായി പിന്തുടര്‍ന്നുവന്ന ആദായ നികുതി നിയമം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ റദ്ദാക്കി. ഇതുവരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്...
ലഖ്‌നൗ: 40 വര്‍ഷമായി പിന്തുടര്‍ന്നുവന്ന ആദായ നികുതി നിയമം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ റദ്ദാക്കി.
ഇതുവരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ ആദായനികുതി പൊതുഖജനാവില്‍ നിന്നാണ് അടച്ചിരുന്നത്.
എന്നാല്‍, ഈ നിയമം നിര്‍ത്തലാക്കിക്കൊണ്ടു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി.
1981 ല്‍ വി.പി. സിംഗിന്റെ കാലത്ത് നിലവില്‍ വന്ന മിസ്റ്റേഴ്‌സ്, സാലറി, അലവന്‍സ്, മിസല്ലേനിയസ് ആക്ട് പ്രകാരം 40 വര്‍ഷമായി പൊതു ഖജനാവില്‍ നിന്നുമാണ് മന്ത്രിമാരുടെ ആദായ നികുതി അടച്ചിരുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86 ലക്ഷം രൂപയാണ് പൊതുഖജനാവില്‍ നിന്ന് മന്ത്രിമാരുടെ ആദായ നികുതി അടയ്ക്കാനായി ചെലവഴിച്ചത്.
എന്നാല്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ഇനി മുതല്‍ മന്ത്രിമാര്‍ സ്വന്തമായി ആദായ നികുതി അടയ്ക്കണം.
മന്ത്രിമാരുടെ ശമ്പളം പല ഘട്ടങ്ങളിലായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും, നിലവിലെ സാഹചര്യത്തില്‍ ഈ ഇളവിന്റെ ആവശ്യമില്ലെന്നുമാണ് മുന്‍ എം.പിയും, കോണ്‍ഗ്രസ് നേതാവുമായ പി.എല്‍. പുനിയയുടെ അഭിപ്രായം.
Keywords: UP Sarkar, Ministers, Incom Tax, PL Punia
 



 
							     
							     
							     
							    
 
 
 
 
 
COMMENTS