തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമത്തിലെ പ്രതികളായ ശിവരഞ്ജിത്തും, പ്രണവും, നസീമും പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമത്തിലെ പ്രതികളായ ശിവരഞ്ജിത്തും, പ്രണവും, നസീമും പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത് സിം ഇടാവുന്ന ചൈനീസ് വാച്ച് ഉപയോഗിച്ചാണെന്ന വിവരം സൈബര്‍ സെല്ലിന് ലഭിച്ചു.
സ്കാനിങ് സംവിധാനമുള്ള വാച്ചുപയോഗിച്ച് ചോദ്യപേപ്പര്‍ ഇമേജ് രൂപത്തില്‍ പുറത്തെത്തിച്ചേക്കാമെന്നും പുറത്തുള്ള ഇവരുടെ സുഹൃത്തുക്കള്‍ ഉത്തരങ്ങള്‍ സന്ദേശങ്ങളാക്കി വാച്ചിലേക്ക് തിരികെ അയച്ചുവെന്നുമാണ് സൈബര്‍ സെല്‍ നല്കുന്ന വിവരം.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണ് ഹാജരാകാത്തവരുടെ ചോദ്യപേപ്പര്‍ ശേഖരിക്കുന്നത് ഇക്കാരണത്താല്‍ ഇവരായിരിക്കാം ചോദ്യപേപ്പര്‍ പുറത്തെത്തിച്ച് തട്ടിപ്പിന് കൂട്ടുനില്ക്കാന് സാദ്ധ്യതയെന്നു പി.എസ്.സി ജീവനക്കാര്‍ സമ്മതിക്കുന്നു.
ഈ സംശയ സാഹചര്യത്താല്‍ പി.എസ്.സിയുടെ പരീക്ഷാ സെന്ററുകളില്‍ നിന്ന് യൂണിവേഴ്സിറ്റി കോളേജിനെ ഒഴിവാക്കി.
കേസില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കെ.എ.പി. 4 ബറ്റാലിയനില്‍ (കാസര്‍കോട്) 78.33 മാര്‍ക്കോടെ ഒന്നാം റാങ്കും, പതിനേഴാം പ്രതിയായ പ്രണവ് 78 മാര്‍ക്ക് നേടി രണ്ടാം റാങ്കും, രണ്ടാം പ്രതിയായ നസീം 28-ാം റാങ്കോടെയും പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നേടിയിരുന്നു.
പി.എസ്.സി ആഭ്യന്തര വിജിലന്‍സിന്റെ ആവശ്യ പ്രകാരം സൈബര്‍ സെല്ലാണ് തട്ടിപ്പുകാരെന്ന് സംശയിക്കുന്നവരുടെ ഫോണ്‍കോളുകള്‍ പരിശോധിച്ച് സിം ഇടാന്‍ കഴിയുന്ന ചൈനീസ് വാച്ച് ഉപയോഗിച്ചിരിക്കാമെന്നാണ് സൈബര്‍ വിദഗ്ദ്ധരുടെ നിഗമനം.
Keywords: University College Issue, PSC Rank List
COMMENTS