തിരുവനന്തപുരം: അമ്പൂരി വധക്കേസിലെ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ രാഖിയുടെ വസ്ത്രങ്ങള്‍ ചിറ്റാറ്റിന്‍കരയില്‍ വഴിയരികില്‍ ഉപേക്ഷ...
തിരുവനന്തപുരം: അമ്പൂരി വധക്കേസിലെ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ രാഖിയുടെ വസ്ത്രങ്ങള്‍ ചിറ്റാറ്റിന്‍കരയില്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
കണ്ടെടുത്ത വസ്ത്രത്തില്‍ രക്തക്കറയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാഖിയുടേതെന്ന് കരുതപ്പെടുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു.
കൊലപാതകത്തിനുശേഷം പ്രതികള്‍ മൂന്ന് ഭാഗങ്ങളിലായാണ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചത്.
കൊല്ലാനുപയോഗിച്ച കയര്‍ പ്രതികളായ അഖിലിന്റെയും, രാഹുലിന്റെയും ആദര്‍ശിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അഖിലിന്റെ വീട്ടില്‍ നിന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
ഇപ്പോള്‍ രാഖിയുടെ ഹാന്‍ഡ് ബാഗിനായുള്ള തിരച്ചിലാണ് പൊലീസ്.
ഗുരുവായൂര്‍ യാത്രയ്ക്കിടെ രാഖിയുടെ ബാഗ് ബസില്‍ ഉപേക്ഷിച്ചുവെന്നാണ് മുഖ്യപ്രതിയായ അഖില്‍ മൊഴി നല്‍കിയത്.
Keywords: Rakhi, Akhil, Murder, Cloth
COMMENTS