മുംബൈ: മഹാരാഷ്ട്ര ധൂലെ ജില്ലയിലെ ഷിര്‍പൂരിലെ വാഗാദി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയില്‍ ഡെവലപ്പ്മെന്റ് കോര്‍...
മുംബൈ: മഹാരാഷ്ട്ര ധൂലെ ജില്ലയിലെ ഷിര്‍പൂരിലെ വാഗാദി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ കീടനാശിനി ഉല്‍പ്പാദിപ്പിക്കുന്ന കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറിയോടെ തീപിടുത്തം.
സംഭവത്തില്‍ 13 പേര് മരിക്കുകയും, അമ്പത്തിയെട്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാത്രമല്ല, ഫാക്ടറിക്ക് ചുറ്റും താമസിക്കുന്ന തൊഴിലാളികളുടെ വീടുകളില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ക്കും പരിക്കേറ്റിറ്റുണ്ട്.
നിസാര പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവ സമയത്ത് ഫാക്ടറിക്കുള്ളില്‍ 100 ജീവനക്കാര്‍ ഉണ്ടായിരുന്നതായും ഏഴ് പേര് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും സൂചന.
കെമിക്കല്‍ ബോയിലറിന് തീപിടിച്ചതിനെത്തുടര്‍ന്ന് സമീപത്തെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം.
സംഭവ സമയത്ത് മുപ്പതിലധികം തൊഴിലാളികള്‍ ബോയിലറിന് സമീപത്തായി ജോലി ചെയ്തിരുന്നതായും അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നുമാണ് ലഭ്യമായ വിവരം.
തീ നിയന്ത്രണ വിധേയമായെങ്കിലും വിഷപുക ഉയരുന്ന സാഹചര്യത്തില്‍ സമീപത്തെ ആറു ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അഞ്ച് അഗ്നിശമന സേന യൂണിറ്റുകള്‍ക്കൊപ്പം ദുരന്ത നിവാരണ സേനാ യൂണിറ്റിനെയും ഡോക്ടര്‍മാരെയും കെമിക്കല്‍ വിദഗ്ദ്ധരെയും പ്രശ്ന പ്രദേശത്ത് വിന്യസിച്ചിട്ടുള്ളതായി മന്ത്രി ഗിരീഷ് മഹാജന് പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: Maharastra, Explosion, Chemical Factory
COMMENTS