തിരുവനന്തപുരം: കെ.എം.ബി എന്ന് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റില്‍ അറിയപ്പെടുന്ന ബഷീര്‍ തലസ്ഥാനത്തെ മാധ്യമക്കൂട്ടായ്മകളി...
തിരുവനന്തപുരം: കെ.എം.ബി എന്ന് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റില്‍ അറിയപ്പെടുന്ന ബഷീര്‍ തലസ്ഥാനത്തെ മാധ്യമക്കൂട്ടായ്മകളില് ചെറുപുഞ്ചിരിയോടെയുള്ള നിറസാന്നിദ്ധ്യമായിരുന്നു.
2004 ല്‍ തിരൂരിലെ പ്രാദേശിക റിപ്പോര്‍ട്ടറായി 'ബഷീര്‍ വാണിയന്നൂര്‍' എന്ന പേരില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു.
പിന്നീട് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി.
2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലെത്തിയ ബഷീര്‍ ബ്യൂറോ ചീഫായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് ക്രമേണ യൂണിറ്റ് മേധാവിയായി സേവനനുഷ്ഠിച്ച് വരികയുമായിരുന്നു.
നിയമസഭാ റിപ്പോര്‍ട്ടിങ്ങിലെ ശ്രദ്ധേയ സംഭാവനകളെ മാനിച്ച് കഴിഞ്ഞ ദിവസം കേരള മീഡിയ അക്കാദമി ബഷീറിനെ ആദരിച്ചിരുന്നു.
ഈ ചടങ്ങില്‍ ആദരിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവര്ത്തകന് കൂടിയായിരുന്നു ബഷീര്‍ ദൂരദര്‍ശനും ആകാശവാണിക്കും അവലോകനങ്ങള്‍ തയ്യാറാക്കി നല്‍കിയിരുന്നു.
കൊല്ലത്തു വച്ച് നടന്ന പത്രത്തിന്റെ പ്രചാരണ യോഗത്തില്‍ പങ്കെടുത്തശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം നടന്ന് മരിച്ചത്.
മൃതദേഹം പ്രസ് കഌബ്ബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്കാര ശുശ്രൂഷകള്‍ക്കായി കൊണ്ടുപോകും.
തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയായ ബഷീര്‍ പ്രമുഖ സൂഫി പണ്ഡിതന് വടകര മുഹമ്മദാജി തങ്ങളുടെയും തിത്താച്ചുമ്മയുടെയും മകനാണ്.
ജസീലയാണ് ഭാര്യ. മക്കള്‍: ജന്ന, അസ്മി.
Keywords: KM Basheer, Siraj
COMMENTS