തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം നല്കിയ ജാമ്യാപേക്ഷയില്‍ മേല്‍ വാദം കേള്‍ക്ക...
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം നല്കിയ ജാമ്യാപേക്ഷയില്‍ മേല്‍ വാദം കേള്‍ക്കുന്നത് നാളത്തേക്കു മാറ്റി.
എന്നാല്‍, വിരലടയാളം പരിശോധിക്കുന്നതിനും മറ്റുമായി ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി അന്വേഷണ ഉദ്യോസ്ഥര്‍ കോടതിയെ സമീപിച്ചു.
അതേസമയം ശ്രീറാമിന് പ്രത്യേക പരിഗണന ആവശ്യമില്ലെന്നും സാധാരണ പ്രതികള്ക്കി കിട്ടുന്ന പരിഗണനമാത്രമേ ലഭിക്കുകയുള്ളൂവെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
സ്വന്തം നിലപാടില്‍ സ്വകാര്യ ആശുപത്രിയില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളില്‍ കഴിഞ്ഞിരുന്ന ശ്രീറാമിന്റ പ്രവൃത്തി വിവാദമായതിനെത്തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു.
തുടര്‍ന്ന് രാത്രി ഒമ്പതരയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ സെല്ലില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍, ഇന്ന് രാവിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. ശ്രീറാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും, ഡയാലിസ് സംബന്ധമായ ചികിത്സയ്ക്ക് വിധേയനാക്കിയെന്നും സൂചനകളുണ്ട്.
അതിനിടെ ശ്രീറാമിനെതിരെ സസ്പെന്ഷന് നടപടികള്‍ ഇന്ന് തന്നെ ഉണ്ടായേക്കുമെന്ന് സൂചന.
റിമാന്‍ഡിലായ ഉദ്യോഗസ്ഥനെ നാല്പ്പത്തെട്ട് മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്യണമെന്ന സര്‍വ്വീസ് ചട്ടം.
അതനുസരിച്ച് ഡി.ജി.പി. തയ്യാറാക്കി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി ഇന്ന് തന്നെ തീരുമാനമെടുക്കാനാണു സാദ്ധ്യത.
Keywords: K.M. Basheer, Sri Ram, Death, Bail
COMMENTS