തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തിരുവനന്തപുരം എംപി ശശി തരൂര്‍ പിന്തുണച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ പോരു മുറു...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തിരുവനന്തപുരം എംപി ശശി തരൂര്‍ പിന്തുണച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ പോരു മുറുകുന്നു. തരൂരിനെതിരേ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നതിനു പിന്നാലെ ഇന്നു കെ മുരളീധരന് എംപിയും പരസ്യ പ്രതിഷേധവുമായി എത്തിയതോടെയാണ് തരൂരിനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമായത്. എന്നാല്‍, തനിക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കു പുല്ലുവില കല്പിക്കുന്ന നിലപാടിലാണ് തരൂര്‍.
മോഡിയെ സ്തുതിക്കേണ്ടവര്‍ക്കു ബിജെപിയിലേക്കു പോകാമെന്നു കെ. മുരളീധരന് പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ വരാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് വരണമെന്നില്ലെന്നും മുരളീധരന് തുറന്നടിച്ചു. തരൂരിനെതിരെ കര്‍ശനനടപടി വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെടുമെന്നും മുരളീധരന് വ്യക്തമാക്കി.
തരൂരിനെതിരേ ഇന്നലെ രമേശ് ചെന്നിത്തല പരസ്യമായി നിലപാടെടുത്തിരുന്നു. ആയിരം തെറ്റുകള്‍ ചെയ്തിട്ട് ഒരു ശരി ചെയ്തുവെന്ന കാരണത്താല്‍ മോഡിയെ ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അസ്വീകാര്യമാണ് മോഡി ഭരണമെന്നും ചെന്നിത്തല പറഞ്ഞു.
തന്നെ പഠിപ്പിക്കാന്‍ ആരും വരേണ്ടെന്നും മോഡിയെ ഏറ്റവുമധികം വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് താനാണെന്നും തരൂര്‍ പറഞ്ഞു. മോഡി ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ വിശ്വാസ്യത കുറയുമെന്നും അതു പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും തരൂര്‍ പ്രതികരിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് യഥാര്‍ത്ഥത്തില്‍ വിവാദത്തിനു തുടക്കമിട്ടത്. മോഡിയുടെ ഭരണമാതൃകയെ അന്ധമായി എതിര്‍ക്കുന്നതു ഗുണം ചെയ്യില്ലെന്നായിരുന്നു ഒരു പുസ്തകപ്രകാശന ചടങ്ങില്‍ ജയറാം രമേശിന്റെ പരാമര്‍ശം. ഇതിനെ കോണ്‍ഗ്രസ് മുന്‍ വക്തമാവ് മനു അഭിഷേക് സിങ്വിയും അനുകൂലിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് തരൂരിന്റെ പ്രതികരണം.
രംഗത്തെത്തിയതാണ് വാക്പോരിനു തുടക്കമിട്ടത്. ജയറാമിനെ എതിര്‍ത്തും അനുകൂലിച്ചും നേതാക്കള്‍ രംഗത്തുവന്നതോടെ, വിഷയം പാര്‍ട്ടിക്കു കല്ലുകടിയായിരിക്കുകയാണ്. പാചകവാതക വിതരണ പദ്ധതി (ഉജ്വല) മോഡി സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയതിനെ പിന്തുണയ്ക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജയറാം രമേശ് എന്ന ഹാഷ്ടാഗോടു കൂടിയാണ് സിങ്വി ഇതിനെ പിന്തുണച്ചത്. പിന്നാലെയാണ് തരൂര്‍ എത്തിയത്.
എപ്പോഴും മോഡിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണ്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. വിഷയത്തിന്റെ അടിസ്ഥാനത്തിലാവണം ഒരാളെ വിമര്‍ശിക്കേണ്ടത്. ഉജ്വല പദ്ധതി നല്ല കാര്യം തന്നെയായിരുന്നു എന്നായിരുന്നു തരൂര്‍ പ്രതികരിച്ചത്.
ഇത്തരം പരാമര്‍ശങ്ങള്‍ക്കുള്ള പ്രതികരണം അതു നടത്തിയവരോടു തന്നെ ചോദിക്കണമെന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ത്ത സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പ്രതികരിച്ചു.
Keywords: Shashi Tharoor, K Muraleedharan, Narendra Modi, Congress Party, BJP
COMMENTS