മുംബയ് : വാണിജ്യാടിസ്ഥാനത്തില്‍ സെക്കന് ഡില് ഒരു ജി . ബി . പി . എസ് വേഗതയുമായി ജിയോ ഫൈബര്‍ സേവനങ്ങള്‍ സെപ്തംബര്‍ ...
മുംബയ്:
വാണിജ്യാടിസ്ഥാനത്തില്‍ സെക്കന്‍ഡില്‍ ഒരു
ജി.ബി.പി.എസ് വേഗതയുമായി
ജിയോ ഫൈബര്‍ സേവനങ്ങള്‍
സെപ്തംബര്‍ 05 ന് തുടങ്ങുമെന്ന പ്രഖ്യാപനവുമായി
ചെയര്മാന് മുകേഷ് അംബാനി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റഎ 42-ാമത്
വാര്‍ഷിക പൊതുയോഗത്തില്‍
ഓബരി ഉടമകളെ അഭിസംബോധന
ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
വീടുകളിലും,
ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ്, ടി.വി,
ലാന്‍ഡ് ലൈന്‍
എന്നിവ ഒരുമിച്ച് എത്തിക്കുന്നതാണ് ജിയോ
ഫൈബര്‍ പദ്ധതി.
2030 ഓടെ
ഇന്ത്യ 10 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുമെന്നും, കഴിഞ്ഞ വര്‍ഷത്തില്‍
67000 കോടിയിലധികം ജി.എസ്.ടിയായി നല്കിയ
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഏറ്റവുമധികം
ജി.എസ്.ടി
നല്കുന്ന സ്ഥാപനമായി
മാറിയെന്നും അദ്ദേഹം പറഞ്ഞു.
340 മില്യണ്‍
ഉപഭോക്താക്കളുള്ള ജിയോ ലോകത്തിലെ അതിവേഗം
വളരുബിസിനസ്സായും 107 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ
ഏറ്റവും വലിയ കയറ്റുമതിക്കാരായി റിലയന്‍സ് മാറിയിട്ടുണ്ടെന്നും
മുകേഷ് അംബാനി പറഞ്ഞു.
75 ബില്യണ്‍
യു.എസ്. ഡോളറിന്
മൂല്യമുള്ള പെട്രോളിയം ഓഹരി സൗദി അരാംകോയ്ക്ക്
വില്‍ക്കുമെന്നും അദ്ദേഹം
വ്യക്തമാക്കി.
Keywords:
COMMENTS