തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമായ സാഹചര്യത്തില്‍ 750 അംഗീകൃത പാറഖനനം ...
തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമായ സാഹചര്യത്തില്‍ 750 അംഗീകൃത പാറഖനനം അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
സംസ്ഥാനത്ത് പാറഖനനം അനിയന്ത്രിതമായാണ് നടക്കുന്നതെന്നാണ് പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയുടെ കണ്ടെത്തല്‍.
പല ക്വാറികളിലും അനുവദിച്ചതിലും പതിന്മടങ്ങ് ഖനനമാണ് നടക്കുന്നതെന്ന്് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാറഖനനം ഉരുള്‍പൊട്ടല്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുള്ള സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചാണ് പാറഖനനം അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Keywords: Mining, Kerala
COMMENTS