ഭാര്യ ശാലിനിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 10 ലക്ഷവും തിരുവനന്തപുരം: ഈ മാസം 21 ന് ശംഖുമുഖത്ത് കടലില്‍ വീണ മൂന്നാര്‍ സ്വദ...
ഭാര്യ ശാലിനിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 10 ലക്ഷവും
തിരുവനന്തപുരം: ഈ മാസം 21 ന് ശംഖുമുഖത്ത് കടലില്‍ വീണ മൂന്നാര്‍ സ്വദേശിയും വഴുതക്കാട്ടിലെ സ്വകാര്യ കമ്പനി ജീവനക്കാരിയുമായിരുന്ന അമൂല്യയെ രക്ഷപ്പെടുത്താനുള്ള ശ്രമിത്തിനിടെ തിരയില്‍പ്പെട്ട് മുങ്ങി മരിച്ച ജോണ്സന് ഗബ്രിയേലിന്റെ കുടുംബത്തിന് സഹായവുമായി സര്‍ക്കാര്‍.
കുടുംബത്തിന് 10 ലക്ഷവും ഭാര്യ ശാലിനിക്ക് സര്‍ക്കാര്‍ ജോലിയും നല്കാന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംഭവസമയത്ത് അഞ്ച് ലൈഫ് ഗാര്‍ഡുകളാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
പെണ്‍കുട്ടിയെ രക്ഷിച്ച് തീരത്തിന് സമീപം വരെ എത്തിച്ച ജോണ്സണ് തിരയില്‍പ്പെട്ട് തല കടല്‍ഭിത്തിയില്‍ ഇടിച്ച് ബോധരഹിതനായി മുങ്ങിത്താഴുകയായിരുന്നു.
ആഗസ്റ്റ് 23 ന് നാട്ടുകാരാണ് ജോണ്‍സന്റെ മൃതദേഹം കണ്ടെത്തിയത്.
Keywords: Johnson, Life Guard, Shangumgham
COMMENTS