ലീഡ്സ് : ലോകകപ്പില്‍ ഇതില്‍ അഫ്ഗാനിസ്ഥാനെ 23 റണ്‍സിന് തകര്‍ത്ത് വെസ്റ്റിന്‍ഡീസ്. അപ്രസക്തമെങ്കിലും ആവേശകരമായിരുന്നു വെസ്റ്റിന്‍ഡീസ്-...
ലീഡ്സ് : ലോകകപ്പില്‍ ഇതില്‍ അഫ്ഗാനിസ്ഥാനെ 23 റണ്‍സിന് തകര്‍ത്ത് വെസ്റ്റിന്‍ഡീസ്. അപ്രസക്തമെങ്കിലും ആവേശകരമായിരുന്നു വെസ്റ്റിന്‍ഡീസ്-അഫ്ഗാനിസ്ഥാന് പോരാട്ടം.
വിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 278 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഒരുവേള ജയം ഏതാണ്ട് ഉറപ്പാക്കിയ ശേഷമാണ് അഫ്ഗാനിസ്ഥാന് അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞത്.
35.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്. അവിടെനിന്ന് അവിശ്വസനീയമായ തകര്‍ച്ചയാണ് അഫ്ഗാനിസ്ഥാന് സംഭവിച്ചത്. നാല് വിക്കറ്റെടുത്ത കാര്‍ലോസ് ബ്രാത് വെയ്റ്റ്, മൂന്നു വിക്കറ്റെടുത്ത കെമര്‍ റോഷ് എന്നിവരാണ് അഫ്ഗാനിസ്ഥാനെ തകര്‍ത്തത്.
മികച്ച തുടക്കമാണ് അഫ്ഗാന് ലഭിച്ചത്. റഹ്മത്ത് ഷായും ഇക്രാം അലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍
133 റണ്‍സാണ് നേടിയത്. ഷാ 78 പന്തില്‍ നിന്ന് 66 റണ്‍സും ഇക്രാം അലി 93 പന്തില്‍ നിന്ന് 86 റണ്‍സുമാണ് നേടിയത്. പിന്നീട് ഉള്ളവരില്‍ നജീബുള്ള സദ്രാന് 31 റണ്‍സ്, അസ്ഗര്‍ അഫ്ഗാന് 40 റണ്‍സ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ഏഴു റണ്‍സ് നേടി ക്രിസ് ഗെയില്‍ പുറത്തായതോടെ വെസ്റ്റിന്‍ഡീസ് വല്ലാതെ പതറിയിരുന്നു. പിന്നീട് വന്ന സഖ്യങ്ങള്‍ അവര്‍ക്ക് ഭേദപ്പെട്ട സ്കോര്‍ നേടിയ കൊടുക്കുകയായിരുന്നു. ലോകകപ്പില്‍ നിന്ന് അഫ്ഗാനിസ്ഥാനും വെസ്റ്റിന്‍ഡീസും നേരത്തെ തന്നെ പുറത്തായിരുന്നു. അതുകൊണ്ടുതന്നെ ഈ കളി തീരെ അപ്രസക്തവുമായിരുന്നു
COMMENTS