ലണ്ടൻ: ലോകകപ്പിൽ സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലാൻഡ് . റൗണ്ട് റോബിൻ ലീഗിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ പരാജയപ്പെടുത്തുക...
ലണ്ടൻ: ലോകകപ്പിൽ സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലാൻഡ് .
റൗണ്ട് റോബിൻ ലീഗിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ പരാജയപ്പെടുത്തുകയും മറ്റൊരു മത്സരത്തിൽ ഇതുവരെ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തുകയും ചെയ്തതോടെയാണ് സെമിഫൈനലിൽ ചിത്രം വ്യക്തമായത് .
9 മത്സരങ്ങളിൽ നിന്ന് 15 പോയിൻറ് നേടി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. തോറ്റതോടെ ഓസ്ട്രേലിയ 14 പോയിന്റുമായി രണ്ടാംസ്ഥാനത്തേക്ക് മാറ്റപ്പെട്ടു.
ഒന്നും നാലും സ്ഥാനക്കാർ തമ്മിലായിരിക്കും സെമി കളിക്കുക. അർത്ഥത്തിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലാൻഡായി. റൗണ്ട് റോബിൻ ലീഗിൽ ന്യൂസിലാൻഡ് - ഇന്ത്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
രണ്ടാംസ്ഥാനക്കാരായ ഓസ്ട്രേലിയയും മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിൽ ആയിരിക്കും സെമിയിൽ ഏറ്റുമുട്ടുന്നത്. ജീവൻമരണ പോരാട്ടങ്ങൾക്കായി എല്ലാ ടീമുകളും തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.

COMMENTS