മുംബയ്: ഡി.എന്‍.എ പരിശോധനയ്ക്കായി മുംബയിലെ ബൈക്കുള ജെ.ജെ ആശുപത്രിയില്‍ ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്കി. ജൂഹുവിലെ കൂപ്പര്‍ ആ...
മുംബയ്: ഡി.എന്‍.എ പരിശോധനയ്ക്കായി മുംബയിലെ ബൈക്കുള ജെ.ജെ ആശുപത്രിയില്‍ ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്കി.
ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച് രക്തസാമ്പിള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഈ ആശുപത്രിയിലെ ചില അസൗകര്യങ്ങള്‍ കാരണം മുംബയിലെ ബൈക്കുള ജെ.ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഓഷ്വാരാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോടൊപ്പമെത്തിയാണ് ബിനോയി കോടിയേരി രക്തസാമ്പിള്‍ നല്‍കിയത്.
ഡി.എന്‍.എ പരിശോധനാഫലം രണ്ടാഴ്ചക്കുള്ളില്‍ ലഭിക്കുമെന്നും, ഇനി ഉടന്‍ തന്നെ പരാതിക്കാരിയുടെയും കുഞ്ഞിന്റെയും രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന ബീഹാര്‍ സ്വദേശിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് അനുസരിച്ചാണ് ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറായത്.
എന്നാല്‍, പരിശോധനാഫലം വന്നതിനുശേഷമാകും പരാതിക്കാരി നല്കിയ കേസിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്ന ബിനോയുടെ ഹര്ജിന്മേല് കോടതി വിധി പറയൂ.
Keywords: Binoy Kodiyeri, DNA Test
COMMENTS