മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. സംഭവത്തെക്കുറിച്ച...
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. സംഭവത്തെക്കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ തൊണ്ടയ്ക്ക് ചികിത്സയ്ക്കെത്തിയ കരുവാരക്കുണ്ട് സ്വദേശി മുഹമ്മദ് ഡാനിഷ് എന്ന ഏഴുവയസുകാരനെ ആളുമാറി വയറില്‍ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു.
മൂത്രാശയ രോഗത്തിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന ധനുഷ് എന്ന കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയത്.
നേരത്തെ ഈ സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഇടപെട്ട് ഡോക്ടറെ സസ്പെന്‍ഡ് ചെയ്യുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
Keywords: Manjeri medical college, Doctor, Suspended, Surgery

COMMENTS