കൊളംബോ: ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ തെരഞ്ഞ് പൊലീസ് നടത്തിയ റെയ്ഡിനിടെ ഏറ്റുമുട്ടല്‍. പൊലീസും സൈ...
കൊളംബോ: ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ തെരഞ്ഞ് പൊലീസ് നടത്തിയ റെയ്ഡിനിടെ ഏറ്റുമുട്ടല്‍. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ റെയ്ഡിനിടയില്‍ ഒരു സംഘം ആളുകള്‍ നിറയൊഴിക്കുകയായിരുന്നു.
ഏറ്റുമുട്ടലില്‍ ആറു കുട്ടികള്‍ ഉള്‍പ്പടെ 15 പേര് മരിച്ചു. അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്ന സ്ഥലത്ത് സ്ഫോടക വസ്തുക്കളുടെ ശേഖരമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസും സൈന്യവും റെയ്ഡ് നടത്തിയത്. വെടിവയ്പ്പിനു പുറമെ സ്ഫോടനവുമുണ്ടായി. ചാവേറുകള്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവസ്ഥലത്തുനിന്നും രണ്ട് വാഹനങ്ങളും സ്ഫോടക വസ്തുക്കള്‍, ചാവേര്‍ ആക്രമണത്തിനുപയോഗിക്കുന്ന കിറ്റുകള്‍, ഡിറ്റണേറ്ററുകള്‍, ഐ.എസിന്റെ പതാക, യൂണിഫോം എന്നിവ കണ്ടെടുത്തു. വാഹനങ്ങളില്‍ ഒന്ന് തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ നേതാവ് സഹ്രാന്‍ ഹാഷിമിന്റേതാണെന്നാണ് പൊലീസിന്റെ നിഗമനം.
Keywords: Srilanka, Police, Blast, 15 people died

COMMENTS