കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ റാലികളില്‍ ആളുകളെ എത്തിക്കുന്നത് കോടികള്‍ ഒഴുക്കിയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇതിനായി വിവി...
കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ റാലികളില്‍ ആളുകളെ എത്തിക്കുന്നത് കോടികള്‍ ഒഴുക്കിയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇതിനായി വിവിധ ഏജന്‍സികളെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മമത ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി കണക്കറ്റ പണം ഏജന്‍സികള്‍ക്ക് നല്‍കുകയാണെന്നും അവര്‍ പിന്നീട് പണം നല്കി ജനങ്ങളെ മോഡിയുടെ റാലിക്ക് എത്തിക്കുകയാണെന്നും മമത ആരോപണം ഉന്നയിച്ചു. കഴിഞ്ഞ ദിവസം ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ വച്ച് മോഡി മമത ബാനര്‍ജിയെ കളിയാക്കിയിരുന്നു.
തന്റെ റാലിയിലെ ജനപങ്കാളിത്തം കണ്ട് മമതയുടെ തലച്ചോറ് പൊട്ടിത്തെറിച്ചേക്കുമെന്നാണ് മോഡി കളിയാക്കിയത്. ഇതിനെതിരെയാണ് മമത രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാണെന്നും മമത വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യാത്ത മോഡി മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കാനാണ് ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.
Keywords: Mamta Banerji, Prime minister, Rali, Election

COMMENTS