ഇടുക്കി, യുഡിഎഫിന്റെ മണ്ഡലം. എന്നാല്‍, 2014 തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പിന്തുണയോടെ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്...
ഇടുക്കി, യുഡിഎഫിന്റെ മണ്ഡലം. എന്നാല്‍, 2014 തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പിന്തുണയോടെ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ്ജിന്റെ അട്ടിമറി വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ അപ്രതീക്ഷിത തോല്‍വിയില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ ഞെട്ടി. ഇക്കുറി ഇടുക്കി ആരെ പിന്തുണക്കും?
ഇത്തവണയും എല്‍ഡിഎഫ് ജോയ്സ് ജോര്‍ജ്ജിനെ തന്നെയാണ് രംഗത്തിറക്കിയത്. 2014 ല്‍ 50,000 ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോയ്സ് ജോര്‍ജ്ജ് വിജയിച്ചത്.
യുഡിഎഫ് ഡീന്‍ കുര്യാക്കോസിനെ തന്നെയാണ് ഹൈറേഞ്ചില്‍ സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിഡിജെഎസിന്റെ ബിജു കൃഷ്ണനാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്‍ഡിഎഫാണ് മു്ന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക എത്തിയപ്പോഴേക്കും എല്‍ഡിഎഫ് വളരെ നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.
എന്നാല്‍, ഇക്കുറി ഇടുക്കിയിലെ കാലാവസ്ഥ എല്‍ഡിഎഫിന് അനുകൂലമല്ല. ഇടുക്കി ബിഷപ്പിന്റെ സമദൂര നിലപാടും വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും ഡീന്‍ കുര്യാക്കോസിന് അനുകൂലമായ ഘടകങ്ങളാണ്.
തൊട്ടടുത്ത മണ്ഡലത്തില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മത്സരിക്കുന്നത് ഇടുക്കിയിലും അനുകൂലമാകും എന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. കഴിഞ്ഞ പ്രാവശ്യം ജോയ്സ് ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു പോലും കാരണമായ പശ്ചിമഘട്ട റിപ്പോര്‍ട്ട് ഇക്കുറി തിരഞ്ഞെടുപ്പ് വിഷയം അല്ലെന്നതും യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.
അഞ്ചു വര്‍ഷത്തെ നേട്ടങ്ങളുടെ പട്ടിക നിരത്തിയാണ് എല്‍ഡിഎഫിന്റെ പ്രചരണം. ഊര്‍ജ്ജസ്വലനായ എംപി എന്ന പ്രതിച്ഛായ ജോയ്സിന് ഗുണം ചെയ്യും. പാര്‍ലമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ജോയ്സിന് പതിനെട്ടാം സ്ഥാനമാണ്.
കൊല്ലം-തേനി ദേശീയപാതയെ ബന്ധിപ്പിച്ചുകൊണ്ടുള്ള അടിമാലി-കുമിളി ദേശീയപാത, കൊച്ചി-ധനുഷ്കോടി ദേശീയപാത എന്നിവ ജോയ്സിന്റെ നേട്ടങ്ങളില്‍ ചിലതാണ്. പളനി-ശബരിമല ദേശീയപാതയും ജോയ്സിന്റെ നേട്ടം തന്നെ.
Keywords: Joice George, Dean Kuriakose, Lok sabha election, Idukky, Kerala

COMMENTS