തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പെരിയ ഇരട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ തുറന്ന കത്ത്. ഈ കൊലപാ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പെരിയ ഇരട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ തുറന്ന കത്ത്. ഈ കൊലപാതകത്തില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്താത്തതും കൊല്ലപ്പെട്ട കൃപേഷിനെയും ശരത് ലാലിനെയും കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നും ആരോപിച്ചാണ് കത്ത്.
തന്റെ സഹോദരന്റെ മരണം വരെയും ആര്‍ക്കും ഒരു ഉപദ്രവവും ചെയ്തതായി അറിയില്ലെന്നും അങ്ങനെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും കത്തില്‍ പറയുന്നു.
തങ്ങളുടെ പിതാവ് കടുത്ത ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്നും ഈ സര്‍ക്കാര്‍ അങ്ങയുടെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കൈനിറയെ മധുരവുമായാണ് വീട്ടില്‍ വന്നതെന്നും ജീവിതം ബുദ്ധിമുട്ടിലായിരുന്നെങ്കിലും കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ഈ കൊലപാതകത്തിനു ശേഷവും അങ്ങ് ഇതുവഴി പോയിരുന്നെന്നും ഞങ്ങളുടെ വീട്ടിലെത്തുമെന്ന് അച്ഛന് പ്രതീക്ഷിച്ചിരുന്നതായും കൃഷ്ണപ്രിയ കത്തില്‍ വിവരിക്കുന്നു.
ഇനിയും ഒരമ്മയുടെയും കണ്ണുനീര്‍വീണ് ഈ മണ്ണ് ചുവക്കാതിരിക്കാന്‍ അങ്ങ് ആത്മാര്‍ത്ഥമായി വിചാരിക്കുമെന്നും അങ്ങയെക്കൊണ്ട് അതിന് സാധിക്കുമെന്ന് കരുതുന്നതായും വ്യക്തമാക്കിക്കൊണ്ടാണ് കൃഷ്ണപ്രിയ കത്ത് അവസാനിപ്പിക്കുന്നത്.
Keywords: Periya murder case, Kripesh's sister, Chief minister,

COMMENTS