കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്ലില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ...
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്ലില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ഇന്നു നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. 51 പന്തില്‍ 82 റണ്‍സെടുത്ത ക്രിസ് ലിനാണ് കൊല്‍ക്കത്തയുടെ ടോപ്സ്കോറര്‍. ലിന് തകര്‍ത്തടിച്ചുവെങ്കിലും അവസാന ഓവറുകളില്‍ കൊല്‍ക്കത്ത ബാറ്റ്സ്മാന്മാര്ക്ക് വേണ്ടത്ര റണ്‍ കണ്ടെത്താന്‍ കഴിയാതെ പോയതാണ് അവരുടെ സ്കോര്‍ 161 ഒതുങ്ങാന്‍ കാരണം.
ചെന്നൈയുടെ വിജയശില്‍പ്പി സുരേഷ് റെയ്നെയാണ്. 42 പന്തില്‍ 58 റണ്‍സെടുത്ത് റെയ്ന പുറത്താകാതെ നിന്നു. ഡു പ്ലസി 16 പന്തില്‍ 24 റണ്‍സ് എടുത്തു. 12 പന്തില്‍ 20 റണ്‍സെടുത്ത് അമ്പാട്ടി റായിഡു പുറത്തായി. ക്യാപ്റ്റന്‍ ധോണി 13 പന്തില്‍ 16 റണ്‍സ് എടുത്തു.
അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ നടത്തിയ മിന്നലാക്രമണമാണ് ചെന്നൈയുടെ വിജയം ഉറപ്പാക്കിയത്. 17 പന്തില്‍ 31 റണ്‍സ് എടുത്ത് റെയ്നയ്ക്കു തുണയായി രവീന്ദ്ര ജഡേജ വിജയം ഉറപ്പാക്കി.
Keywords: Channai Super Kings, Suresh Raina, Kolkata Night Riders

COMMENTS