ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാട് വിവാദത്തിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍. അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ...
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാട് വിവാദത്തിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍. അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ് വന്‍ നികുതിയിളവ് നല്‍കിയതായുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ് 143.7 ദശലക്ഷം യൂറോയുടെ നികുതിയാണ് ഒഴിവാക്കി നല്‍കിയിരിക്കുന്നത്. ഫ്രഞ്ച് പത്രം ലെ മോണ്‍ഡെയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി 7.3 മില്യണ്‍ യൂറോ മാത്രം അടച്ച് അന്വേഷണം ഒഴിവാക്കാന്‍ ഫ്രഞ്ച് കമ്പനി അവസരം നല്‍കിയതായാണ് റിപ്പോര്‍ട്ടിലുള്ളത്.
അനില്‍ അംബാനിയുടെ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിലയന്‍സ് അറ്റ്ലാന്റിക് ഫഌഗ് ഫ്രാന്‍സ് എന്ന കമ്പനിക്കെതിരെ നികുതി വെട്ടിപ്പിന് അന്വേഷണം നടക്കുകയായിരുന്നു. ഈ സമയത്ത് തന്നെയാണ്
റഫാല്‍ കരാറ് നടന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ അനില്‍ അംബാനിയുടെ കമ്പനിയെ റഫാല്‍ ഇടപാടില്‍ പങ്കാളിയാക്കിയത് വന്‍ വിവാദമായിരുന്നു. അതിനു പിന്നാലെയുള്ള ഈ റിപ്പോര്‍ട്ടും ശ്രദ്ധേയമാണ്. ഇന്ത്യ 36 വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ നികുതിയിളവ് പ്രഖ്യാപനവും വന്നിരിക്കുന്നത്.
Keywords: Anil Ambani, French company, Raphal, Prime minister

COMMENTS