പനജി: ബിജെപി അധികാരത്തില്‍ വന്നാല്‍ അധ്യക്ഷന്‍ അമിത് ഷാ യായിരിക്കും രാജ്യത്തിന്റെ അടുത്ത ആഭ്യന്തരമന്ത്രിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവി...
പനജി: ബിജെപി അധികാരത്തില്‍ വന്നാല്‍ അധ്യക്ഷന്‍ അമിത് ഷാ യായിരിക്കും രാജ്യത്തിന്റെ അടുത്ത ആഭ്യന്തരമന്ത്രിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. പനജിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കെജരിവാള്‍.
അമിത്ഷായെ പോലൊരു വ്യക്തി ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആയാല്‍ രാജ്യത്തിന്റെ സ്ഥിതി എന്തായിരിക്കും എന്ന് എല്ലാവരും ആലോചിച്ചു നോക്കണം. നിലവില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്ലാത്ത നാടാണ് ഗോവ. ആ സ്ഥിതി പോലും മാറ്റാന്‍ പോന്നതായിരിക്കും അമിത് ഷായെ പോലൊരു വ്യക്തി ആഭ്യന്തരമന്ത്രി പദത്തില്‍ എത്തുന്ന അവസ്ഥ. വിനോദസഞ്ചാരികള്‍ പോലും ഗോവയില്‍ വരാന്‍ മടിക്കുന്ന അവസ്ഥ സംജാതമായാല്‍ പോലും അതിശയിക്കാനില്ല.
ഇന്ത്യന്‍ ഭരണഘടനയെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് ഈ നടക്കുന്നതെന്നും കെജരിവാള്‍ പറഞ്ഞു. 1931 ല്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മ്മനിയുടെ ചാന്‍സലറായി അധികാരത്തിലെത്തി. ഭരണം പിടിച്ച മൂന്നുമാസത്തിനുള്ളില്‍ രാജ്യത്ത് പുതിയ ഭരണഘടന എഴുതി ഉണ്ടാക്കി തിരഞ്ഞെടുപ്പ് അവസാനിപ്പിക്കുകയാണ് ഹിറ്റ്ലര്‍ ചെയ്തത്. സമാനമായ സ്ഥിതിയിലേക്കാണ് ഇന്ത്യയും നീങ്ങുന്നത്. ഹിറ്റ്ലര്‍ ആണ് ബിജെപി നേതാക്കളുടെ മാതൃക. ജീവിതകാലം മുഴുവന്‍ പ്രധാനമന്ത്രിയായി കഴിയാമെന്നാണ് നരേന്ദ്രമോഡി മോഹിക്കുന്നത്.
പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി മോഡിക്ക് അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ഇന്ത്യയില്‍ മോഡി തന്നെ അധികാരത്തില്‍ വരണമെന്നാണ് ഇമ്രാന് ആഗ്രഹിക്കുന്നത്. പാകിസ്ഥാനു പ്രിയങ്കരനായ പ്രധാനമന്ത്രിയാണ് മോഡിയെന്നും കെജരിവാള്‍ പറഞ്ഞു.
Keywords: BJP, Amit Sha, Narendra Modi, Arvind Kejariwal
COMMENTS