അഹമ്മദാബാദില്‍ വോട്ടിട്ട ശേഷം തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി. തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ കാറ്റില്‍ പറത്...
അഹമ്മദാബാദില്‍ വോട്ടിട്ട ശേഷം തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി. തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള നടപടിയെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്കു മത്സരം നടന്ന മൂന്നാം ഘട്ടത്തില്‍ ദേശീയ തലത്തില്‍ 64.66 ശതമാനം പോളിംഗ്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ കൃത്യമായ കണക്കു പുറത്തുവരുമ്പോള്‍ പോളിംഗ് ഇനിയും കൂടാനാണ് സാദ്ധ്യത.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നാടായ ഗുജറാത്തില്‍ 60.48 ശതമാനമാണ് പോളിംഗ്. ബംഗാളില്‍ 79.36 ശതമാനം പോളിംഗ് നടന്നു.
116 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടന്നത്. പല ബൂത്തുകളിലും വോട്ടിംഗ് സമയം കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു.
ജമ്മു കശ്മീരിലെ അനന്ത്നാഗിലും ഇന്നു തിരഞ്ഞെടുപ്പു നടന്നു. ഇവിടെ 13.61 ശതമാനമായിരുന്നു പോളിംഗ്. മൂന്നു ഘട്ടമായാണ് അനന്ത്നാഗ് സീറ്റില്‍ പോളിംഗ്.
പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദില്‍ തിരഞ്ഞെടുപ്പു കേന്ദ്രത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. ബംഗാളില്‍ പല കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ അരങ്ങേറി.
കേരളം, അസം, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ ചൊല്ലി നിരവധി പരാതികളുണ്ടായി.
Keywords: Polling, Narendra Modi, Loksabha Polls, India Polls
COMMENTS