ന്യൂഡല്‍ഹി: പാകിസ്ഥാനുവേണ്ടി ഇന്ത്യന്‍ സൈനികരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ആള് അറസ്റ്റില്‍. ഡല്‍ഹി സ്വദേശി മുഹമ്മദ് പര്‍വേസി...
ന്യൂഡല്‍ഹി: പാകിസ്ഥാനുവേണ്ടി ഇന്ത്യന്‍ സൈനികരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ആള് അറസ്റ്റില്‍. ഡല്‍ഹി സ്വദേശി മുഹമ്മദ് പര്‍വേസിനെ കഴിഞ്ഞ ദിവസം രാജസ്ഥാന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പാകിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐയ്ക്കുവേണ്ടി ഇയാള്‍ ഇന്ത്യന്‍ സൈനികരെ ഹണി ട്രാപ്പില്‍പ്പെടുത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. പകരം ഐ.എസ്.ഐ ഇയാള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ 18 വര്‍ഷത്തിനിടെ 17 പ്രാവശ്യം ഇയാള്‍ പാകിസ്ഥാനില്‍ പോയിട്ടുള്ളതായി പൊലീസിനു മൊഴികൊടുത്തു.
ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ 2017 മുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം ഇയാളെ ജയ്പൂരിലെത്തിച്ചപ്പോള്‍ രാജസ്ഥാന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Keywords: Spy work, Pakistan, India, Police, Custody

COMMENTS