വിതുര : ബാലികയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ തൊളിക്കോട് മുസ്ലിം ജമാ അത്ത് ഇമാമും പോപ്പുലര്‍ ഫ്രണ്ട് ഇമാംസ് കൗണ്‍സില്‍ ജില്ലാ ഭാരവാഹിയു...
വിതുര : ബാലികയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ തൊളിക്കോട് മുസ്ലിം ജമാ അത്ത് ഇമാമും പോപ്പുലര്‍ ഫ്രണ്ട് ഇമാംസ് കൗണ്‍സില്‍ ജില്ലാ ഭാരവാഹിയുമായ ഷഫീഖ് അല്‍ ഖാസിമിനെ പൊലീസ് അറസ്റ്റുചെയ്തു.തമിഴ്നാട്ടിലെ മധുരയിലെ ലോഡ്ജില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിയെ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.
വനത്തില്‍ കൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് വിതുര പൊലീസ് ഇയാള്ക്കെതിരോ പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു.
കേസായതോടെ ഇയാള്‍ ഒളിവില്‍ പോയി. ഡിവൈ സ്പി അശോക് കുമാറിന്റെ നേതൃത്വത്തിലെ അന്വേഷക സംഘത്തിനായിരുന്നു അന്വേഷണ ചുമതല.
ഇയാള്‍ക്കെതിരേ പൊലീസ് ലൂക്ക് ഔട്ട് നോട്ടീസിറക്കിയിരുന്നു. ഇയാളെ അറസ്റ്റു ചെയ്യാന്‍ വൈകിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇമാം മധുരയിലുണ്ടെന്നു സ്ഥിരീകരിച്ചതെന്നു പൊലീസ് പറയുന്നു.
പൊലീസിനെ കണ്ടയുടനെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. കൂടെയുണ്ടായിരുന്ന കൂട്ടുപ്രതി പെരുമ്പാവൂര്‍ സ്വദേശി ഫാസിലിനേയും അറസ്റ്റ് ചെയ്തു.
ഫെബ്രുവരി രണ്ടിന് ഉച്ചക്ക് ഒരു മണിയോടെ വിതുരയ്ക്കടുത്തുള്ള വനത്തില്‍ വച്ചായിരുന്നു പീഡനശ്രമം. ഇമാമിന്റെ കാര്‍ വനത്തില്‍ അസ്വാഭാവികമായി കിടക്കുന്നതു കണ്ട തൊഴിലുറപ്പു തൊഴിലാളികള്‍ പരിശോധിച്ചപ്പോഴാണ് പീഡനം പുറത്തായത്.
തൊഴിലാളികളുടെ ചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടികളാണ് ഇയാളും കുട്ടിയും നല്‍കിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിശദമായി ചോദ്യം ചെയ്തതോടെ പീഡനം പുറത്താവുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ വിവരം പള്ളി ഭാരവാഹികളെ അറിയിച്ചു. വിഷയം പിന്നീട് സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി. തുടര്‍ന്ന് ഇയാളെ ജമാ അത്തില് നിന്നും സംഘടനയില്‍ നിന്നും പുറത്താക്കി.
പീഡനശ്രമത്തിനിരയായ കുട്ടി ബന്ധുവാണെന്ന ഇയാളുടെ വാദം കള്ളമായിരുന്നുവെന്നു പിന്നീടു വ്യക്തമായി. ചൈല്ഡ്ലൈന് പ്രവര്‍ത്തകരും വിഷയം ഏറ്റെടുത്തു.
അഞ്ചു ദിവസം നീണ്ട കൗണ്സലിംഗിനൊടുവിലാണ് ഇമാം ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചതായി പെണ്‍കുട്ടി ശിശുക്ഷേമ സമിതിക്ക് മുന്‍പാകെ മൊഴി നല്‍കിയത്. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞു.
പെണ്‍കുട്ടിയോ വീട്ടുകാരോ ഇമാമിനെതിരെ പരാതി നല്കാന് തയ്യാറായിരുന്നില്ല. ബന്ധുവിന് പീഡന വിവരം അറിയാമായിരുന്നുവെന്നും കുട്ടി മൊഴി നല്കി.
COMMENTS