ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന തരത്തിലേക്ക് വീണ്ടും കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ എത്തുന്നു. ഇത്തരത്തിലുള്ള ചര്‍ച്ചകള...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന തരത്തിലേക്ക് വീണ്ടും കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ എത്തുന്നു. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നു. രാഹുല്‍ ഗാന്ധിയെ വയനാട്ടിലും പ്രിയങ്ക ഗാന്ധിയെ വാരാണസിയും മത്സരിപ്പിക്കണമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
രാഹുല്‍ വയനാട് തിരഞ്ഞെടുക്കുകയാണെങ്കില്‍ സുരക്ഷിത സ്ഥലം തേടിപ്പോയെന്ന തരത്തില്‍ ബി.ജെ.പി പ്രചരിപ്പിക്കും എന്നതിനാലാണ് പ്രധാനമന്ത്രിക്കെതിരെ പ്രിയങ്കയെ നിര്‍ത്താന്‍ ഹൈക്കമാന്റ് ആലോചിക്കുന്നത്.
രാഹുല്‍ ഗാന്ധിക്കായി വയനാടിനൊപ്പം പരിഗണനയിലുണ്ടായിരുന്ന കര്‍ണ്ണാടകയിലെ രണ്ടു മണ്ഡലങ്ങളിലെയും ജയസാധ്യതയെക്കുറിച്ചുള്ള ആശങ്കയും ഹൈക്കമാന്റിനുണ്ട്.
അതേസമയം പാര്‍ട്ടി പറയുകയാണെങ്കില്‍ വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്കയും മത്സരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് പ്രിയങ്കയാണെന്ന്
രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതാവാം കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ ഇവരെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കാന്‍ കാരണം.
Keywords: Rahul Gandhi, Priyanka Gandhi, Wayanad, Varanasi, Election

COMMENTS