Search

അതിര്‍ത്തിയില്‍ സുസജ്ജമായി പാക് സൈന്യം അണിനിരന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഹൈദരാബാദ് മുതല്‍ സ്‌കര്‍ദു വരെയുള്ള അതിര്‍ത്തി മേഖലകളില്‍ പാകിസ്ഥാന്‍ വന്‍ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതു സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

എഫ്. 16 വിമാനങ്ങള്‍ അതിര്‍ത്തിയില്‍ അണിനിരന്നതായി റിപ്പോര്‍ട്ടുണ്ട്. റഡാര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളുമായാണ് പാകിസ്ഥാന്‍ സൈനിക വിന്യാസം നടത്തിയിരിക്കുന്നതെന്നാണ് വിവരം.

ഇന്ത്യ ബാലകോട്ട് ആക്രമണം നടത്തിയതിന് പാകിസ്ഥാന്‍ തിരിച്ചടിക്കാനൊരുങ്ങുന്നുയെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണ്. ഇതാവാം പാകിസ്ഥാന്റെ ഈ നീക്കത്തിനു പിന്നില്‍.

Keywords: Pakistan, India, Border, Attack



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അതിര്‍ത്തിയില്‍ സുസജ്ജമായി പാക് സൈന്യം അണിനിരന്നതായി റിപ്പോര്‍ട്ട്