കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് ബിഎംഡബ് ളിയു കാര്‍ നല്‍കുന്നതിനുള്ള ചെലവ് കുട്ടികളില്‍ നിന്നു പിടിച്ചുപറിക്കരുതെന്ന്...
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് ബിഎംഡബ് ളിയു കാര്‍ നല്‍കുന്നതിനുള്ള ചെലവ് കുട്ടികളില്‍ നിന്നു പിടിച്ചുപറിക്കരുതെന്ന് ഹൈക്കോടതി.
സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസ് 11 ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു മാനേജുമെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് സുരേന്ദ്ര മോഹന്‍, ജസ്റ്റിസ് ആനി ജോണ്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
പ്രിന്‍സിപ്പാളിന് ബിഎംഡബ്ല്യു കാര്‍ നല്കാന് മാനേജ്മെന്റ് തീരുമാനിച്ചാല്‍ ആ ചെലവ് അംഗീകരിച്ചു കൊടുക്കാതെ, ഫീസ് കുറയ്ക്കാന്‍ പറയാന്‍ ഫീസ് റെഗുലേറ്ററി കമ്മിറ്റിക്ക് അധികാരമില്ലെന്നായിരുന്നു ഒരു മാനേജ്മെമെന്റിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വാദിച്ചത്.
ഈ വാദമാണ് കോടതിയുടെ പരാമര്‍ശത്തിനിടയാക്കിയത്. ഫീസ് ശുപാര്‍ശ ചെയ്യാനുള്ള മാനേജ്മെന്റുകളുടെ അവകാശം യുക്തിസഹമായ എല്ലാ സീമകളും ലംഘിക്കുന്നതിന്റെ തെളിവാണ് ഈ നിനലപാടെന്നു കോടതി പറഞ്ഞു.
പ്രിന്‍സിപ്പാളിന് വില കൂടിയ കാര്‍ കോളേജിന് വാങ്ങിക്കൊടുക്കാം. കോഴ്സ് നടത്താനുള്ള ചെലവല്ല കാര്‍ വാങ്ങുക എന്നത്. ആഡംബരത്തിനുള്ള ആ പണം വിദ്യാര്‍ഥികളില്‍ നിന്ന് ഫീസായി പിടിക്കാം എന്നു പറയുമ്പോള്‍ നിയമം ഇടപെട്ടേ തീരൂ.
സുപ്രീം കോടതി വിധിയിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടേ ഫീസ് ശുപാര്‍ശ ചെയ്യാവൂ. ഇക്കാര്യങ്ങളൊക്കെ ഫീസ് റെഗുലേറ്ററി കമ്മിറ്റിക്കു പരിശോധിക്കാന്‍ അധികാരമുണ്ട്. കോഴ്സുമായി ബന്ധപ്പെട്ടല്ലാതെ വരുന്ന ചെലവുകളുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്നത് യുക്തിഭദ്രമായ ഫീസാണെന്ന് പറയാനാവില്ല.
യുക്തിസഹമല്ലാത്ത ഫീസ് ഈടാക്കാന്‍ ഒരു കോളേജിനും അധികാരമില്ല. അങ്ങനെ സംഭവിച്ചാല്‍ ഫീസ് റെഗുലേറ്ററി കമ്മിറ്റി ഇടപെടണം. കോളേജ് പ്രവര്‍ത്തനത്തിന്റെ ഭാഗമായ ചെറിയ ലാഭം സ്ഥാപനത്തിനു വേണ്ടിത്തന്നെ ഉപയോഗിക്കുന്നുവെന്നും റഗുലേറ്ററി കമ്മിറ്റി ഉറപ്പാക്കണം.
കോളേജുകള്‍ അമിത ഫീസ് ഈടാക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അമിതക ഫീസ് ഈടൗക്കുന്നുണ്ടെങ്കില് അത് കുറയ്ക്കാന്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും വിധിയില്‍ അടിവരയിട്ടു പറയുന്നു.
COMMENTS